ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

താജുദ്ധീൻ ഒ താജുദ്ദീൻ*

പ്രഭാത കിരണങ്ങൾ സ്വർണ്ണ സൂചിമുനകളായ് കണ്ണിൽ കുത്താൻ തുടങ്ങിയിട്ട് ഒത്തിരി നേരം മായെങ്കിലും .ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പതിനാലു വർഷങ്ങൾ അല്ല കൃ ത്യമായി പറഞ്ഞാൽ അമ്പത്തെട്ട് വർഷങ്ങൾ അരുടെ തൊക്കയോ അവരു പോലും അറിയാത്ത ജീവിത പാലായനത്തിൽ കാണാമറയത്തു വളർത്തിയ അന്നം തിന്ന് വളർന്നു അച്ചനും അമ്മയും അനുജനും അനുജത്തിയും ചേട്ടത്തിയും അടങ്ങിയ ചെറു കുടുബം പ്രകൃതിയിലെ എല്ലാജീവികൾക്കും ഇത്തരം കുടുബ ബന്ധങ്ങളുണ്ടാവുക സ്വാഭാവികം .

കുഞ്ഞി കാലുമായി പിറന്നു വിണവൻ ഹിമ വാനോളം വളരാൻ നോക്കിനിന്ന രക്ഷിതാക്കളുടെ മരണം അവനെ തളർത്തി ഭരണക്കുടം വളർത്തി കൊണ്ടുവന്ന തൊഴിൽസാധ്യതകളും ചില സ്വകാര്യ സംരഭകരും വികസിപ്പിച്ച വ്യവസായ മാർക്കറ്റി ഗിലെ ഒരു ഉപകരണം മാത്രം മാണ് ആഗോള മനുഷ്യോർജംഇ വലയം പ്പൊട്ടിച്ചു ആർക്കെങ്കിലും അതിജീവിക്കാൻ കഴിയുകയുമില്ല ഭരണകൂടനിർമൃതിയിൽ പരുവപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വിഭജന അന്തോളനതാണ്ഡവത്തിൻ്റെ ഇരകളാണ് ഒരോ ജീവിയും ………..?

ജീവിതം കത്തുന്ന വെയിലത്ത് നിൽക്കുമ്പോഴും മരണത്തിൻ്റെ നീറ്റൽ ചുടുചോരയായി കണ്ണിലുടെ ഒഴുകുമ്പോഴും തൊഴിലിടങ്ങളിലെ തീക്കനലിൽ നിൽക്കമ്പോഴും ഒരു നനഞ്ഞ കാറ്റായി വന്ന് സാന്ത്വനത്തിൻ്റെ തണൽമരങ്ങളായി എന്നും അച്ചനുണ്ടായിരുന്നു.
സ്വന്തം സുഖത്തിനായി ഒരോ തണൽമരങ്ങളും മുറിച്ച് മാറ്റിയ തലമുറകൾക്ക് കരുതി വെച്ച മരുഭൂമിക്ക് നടുവിൽ ഒറ്റപ്പെട്ടു പോയ വരണ്ടൊരു നീരുറവയായിരുന്നു അയാൾ വ്യവസ്ഥാപിതമായി ജീവിക്കാനാ റിയാത്തവൻ സാഹിത്യവും സംഗീതവും സിനിമയും നാടകവും കവിതയും തത്വചിന്തയും കുടപിറപ്പിനെ പോലെ വളർത്തി ജീവിതത്തെ വികസിപ്പിച്ച നാളുകൾ

അവൻ്റെ ജീവിതത്തിലെ പൂക്കാലമായിരുന്നു തെരുവു നാടകവും നാടക മത്സരവും ഫീലിം സൊസൈയിറ്റിയും സംഗീത സദസും സെമിനാറുകളും മദ്യപാനവും ചർച്ചയും രാഷ്ട്രിയ പ്രവർത്തനവും മായിരുന്ന അവൻ്റെ കുടുബങ്ങൾ ,കാലങ്ങൾ ഏറെ കഴിഞ്ഞു കണ്ട നാടകങ്ങളും സിനിമയും വായിച്ച പുസ്തങ്ങളും കേട്ട പ്രസംഗങ്ങളും അവൻ്റെ അറിവിൻ്റെ അഗ്നിയെ അണയ്ക്കാതെയായി പ്രാദേശിക സാഹിത്യത്തിൽ നിന്ന് ആഗോള സാഹിത്യത്താലൊക്കുയരാൻ വെമ്പുന്ന മനസുമായി അവനലഞ്ഞു ഒരു നല്ല മദ്യപാനിയായി തിരും മുമ്പ് തന്നെ നഗരങ്ങളിലെ പ്രാദേശിക ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും ജാഡകളെ മറികടക്കാനുള്ള വഴിയും തുറന്നുവെങ്കിലും …..

തൻ്റെ കുടുബ ജീവിതം കുടുബ കോടതിയാൽ നിന്ന് തിരിച്ച് പിടിച്ചെങ്കിലും എന്നും അവൻ്റെ തണലായിരുന്ന ബിസ്നസ് നഷ്ടത്തിലായി വിട്ടിൽ ഒതുങ്ങി കുടിയ ഒരു വളർത്ത് പുച്ചയെ പോലെ രൂപാന്തരപ്പെടാൻ തൊഴിൽ രഹിതനായ പതിനാലു വർഷം വേണ്ടിവന്നു…….?

By ivayana