രചന : പട്ടം ശ്രീദേവിനായർ.✍️

കാലം കണിവെറ്റില
പാക്കു, നൂറു തേച്ചു…
വാർദ്ധക്യമൻപോടു
കാത്തിരുന്നൂ ….
മാണിക്ക്യമൊത്തൊരു
ഓർമ്മകളെ,നീ….
താലോലിച്ചാരോമൽ
കഥകളാക്കി..
ആയിരം കഥകൾ
തന്നാശയങ്ങൾ നിൻ
മനസ്സിനുള്ളിൽ കണ്ടറിഞ്ഞു,
കഥയില്ലാതായ
നിൻ സായന്തനം,
കദനത്തിൻ കഥയായി
ഞാൻ എഴുതാം….!

പട്ടം ശ്രീദേവിനായർ

By ivayana