“പതിനാല് ജില്ലകളിലെയും കലാ സാഹിത്യകാരന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന കേരള ചരിത്രത്തിലെ ആദ്യത്തെ ശക്തമായ മത്സര പരമ്പര”
ഒക്ടോബർ 15 മുതൽ സ്നേഹവീട് കേരളയുടെ 2021 കലാ സാഹിത്യ ഫെസ്റ്റിന്
ആരംഭം കുറിക്കുകയാണ്.

ഇക്കുറി ഫെസ്റ്റിൽ 14 ജില്ലകളിലെയും
കലാ സാഹിത്യകാരന്മാരെ സ്നേഹവീട് കേരള അണിനിരത്തുകയാണ്. കേരളത്തിലെ ഏറ്റവും മികച്ച കലാസാഹിത്യ പ്രതിഭകളെ കണ്ടെത്തുകയും, പ്രതിഭകളെ മലയാളി സമൂഹത്തിൽ ഉയർത്തിയെടുക്കുകയുമാണ് മുഖ്യലക്ഷ്യം.! സാധാരണക്കാർക്കും പണവും, പ്രദാപവുമില്ലാത്തവർക്കും അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ സ്നേഹവീട് കേരള ഒരുക്കുന്ന സുപ്രധാന അവസരം!

കലാ സാഹിത്യ വിജയികൾക്ക്, കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ ഇതര കലാ സാഹിത്യ സംഘടനയായ സ്നേഹവീട് കേരളയുടെ പേട്രൺ,
റിട്ട: ഡിസ്ട്രിക്റ്റ് ജഡ്ജ്, ദേശീയ പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ്, ജില്ലാ പ്രസിഡൻ്റ്, ചെയർമാന്മാർ, അഡ്വൈസറി ചെയർമാന്മാർ ഉൾപ്പെടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും ജില്ലാ സമ്മേളനങ്ങളിലൂടെ ജനപ്രതിനിധികൾ വിതരണം ചെയ്യുന്നതാണ്.

മത്സരത്തിൻ്റെ ഫലം, പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉൾപ്പെടെ കേരള കവിതാ കുടുംബത്തിലെ പ്രശസ്ത കവികൾ അടങ്ങുന്ന ശക്തരായ പാനലായിരിക്കും നിർണ്ണയിക്കുക. മത്സരത്തിൽ സ്നേഹവീട് ഗാന രചയിതാക്കൾക്കും എഴുത്തുകാർക്കും, കലാകാരന്മാർക്കും പങ്കെടുക്കാവുന്നതാണ്.

മത്സരങ്ങൾ

1- 14, ജില്ലാ ഗാനരചയിതാക്കളും അവരവരുടെ ജില്ലയെക്കുറിച്ച് 12 വരിയിൽ ഗാനങ്ങൾ രചിക്കുക. മത്സരത്തിനായി അയക്കുന്ന രചനകൾക്കൊപ്പം നിങ്ങളുടെ ജില്ല ഏതെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും അയച്ചിരിക്കണം. ജില്ല തെളിയിക്കുന്ന സർട്ടിഫിക്കറ്റില്ലാത്ത ഗാന രചനകൾ പരിഗണിക്കുന്നതല്ല. 12 വരിയിൽ കൂടിയാലും രചനകൾ പരിഗണിക്കുന്നതല്ല.!
NB: തിരഞ്ഞെടുക്കുന്ന ഗാനരചനകളിൽ ഒന്നാം സ്ഥാനത്തിനർഹമാകുന്ന 14 ജില്ലകളിലെയും ഒരോ രചനകൾ സ്ക്രിപ്റ്റ് ചെയ്ത്, മ്യൂസിക് ചെയ്ത് “ശ്രേയസ്” ടെലിവിഷനിലൂടെ ആൽബമായ് പുറത്തിറക്കുന്നതാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭ്യമാകുന്ന മത്സരാർത്ഥികൾക്ക്, ജില്ലാ സമ്മേളനങ്ങളിലൂടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്.!

2- ആലാപന മത്സരാത്ഥികൾ, സ്വന്തമായ് ആലപിക്കുന്ന ഗാനത്തിൻ്റെ മുഴുവൻ വീഡിയോകൾ 14 ജില്ലകളിൽ നിന്നും ജില്ലകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റോടെ അയച്ച് നൽകണ്ടതാണ്. തിരഞ്ഞെടുക്കുന്ന ആലാപകർക്ക്, ജില്ലാ ഗാന രചന മത്സരത്തിൽ വിജയിക്കുന്ന ഗാനങ്ങൾ, ആലപിക്കാൻ അവസരമൊരുക്കുന്നതാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന മത്സരാർത്ഥികൾക്ക് ജില്ലാ സമ്മേളനങ്ങളിലൂടെ പുരസ്കാരങ്ങളും വിതരണം ചെയ്യുന്നതാണ്.!

3- അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന മത്സരത്തിലേക്ക് വ്യക്തിഗത വീഡിയോകൾ (ടിക്ടോക്, ഡബ്മാഷ്, സ്വന്തം സൃഷ്ടികൾ) അയക്കാവുനതാണ്. ജില്ല തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും വീഡിയോകൾക്കൊപ്പം അയച്ച് നൽകണ്ടതാണ്. തിരഞ്ഞെടുക്കുന്ന ജില്ലാ അഭിനേതാക്കളെ കലാ സാഹിത്യ ഫെസ്റ്റിൽ തിരഞ്ഞെടുക്കുന്ന ഗാന രചനകൾ ആൽബമാക്കി അഭിനയിക്കുന്നതിലേക്കും, മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്ന തിരക്കഥ, ഷോർട് ഫിലിമാക്കുന്നതിൽ അഭിനയിക്കുവാനും വിവിധ വേഷങ്ങളിലേക്ക് അവസരം നൽകുന്നതാണ്.! രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരാകുന്നവർക്ക് ജില്ലാ സമ്മേളനങ്ങളിലൂടെ സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.!

4- 15 മിനിറ്റ് ദൈർഘ്യം വരുന്ന തിരക്കഥകളാണ് രചനകൾ മത്സരത്തിലേക്ക് ക്ഷണിക്കുന്നത്. തിരഞ്ഞെടുക്കുന്ന തിരക്കഥ സംവിധാനം ചെയ്ത് ഷോർട് ഫിലിമാക്കി “ശ്രേയസ്” ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ്. രണ്ടും മൂന്നും സ്ഥാനത്തിന് അർഹരാകുന്ന തിരക്കഥാ വിജയികൾക്ക് ജില്ലാ സമ്മേളനങ്ങളിലൂടെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.

മത്സരത്തിനായി വീഡിയോകളും രചനകളും അയക്കണ്ട വാട്സ് അപ്പ് നമ്പർ:
ഡാർവിൻ പിറവം+96550852705…

NB: മത്സര വിജയികളെ സ്നേഹവീട് മാഗസിനിലൂടെ പരിചയപ്പെടുത്തി കേരളത്തിലെ വായനക്കാരിൽ എത്തിക്കുക, ഇൻ്റർവ്യൂ ചെയ്ത് ശ്രേയസ്സ് ടെലിവിഷനിലൂടെ കേരളത്തിന് പരിചയപ്പെടുത്തുക മുതലായ നിരവധി അവസരങ്ങളും നിങ്ങളെ കാത്തിരിക്കുകയാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ശേഷവും, വ്യത്യസ്ത വേഷങ്ങൾ അഭിനയിക്കുന്നവരെയും, വ്യത്യസ്ത ഗായകരെയും സ്നേഹവീട് കേരളയുടെ റെക്കോർഡിങ്, ഷൂട്ടിങ്ങ് & മ്യൂസിക് സെൻ്ററിൽ അവസരങ്ങൾ കാത്തിരിക്കുന്നു.!

കേരളത്തിലെ സാധാരണക്കാരും, കലാസാഹിത്യകാരന്മാരും നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക…!
പങ്കാളികളാകു…!
സ്നേഹവീട് കേരള EKM/TC/127/2021 സാംസ്കാരിക സമിതി
സ്റ്റീറിങ്ങ് കമറ്റിക്ക് വേണ്ടി
സ്നേഹവീട് കേരള
ദേശീയ പ്രസിഡൻ്റ്
ഡാർവിൻ പിറവം

By ivayana