അനിൽ ശിവശക്തി*

പ്രണയമൊരു മാസ്മരിക
വിസ്മയ പ്രപഞ്ചതാളം.
പ്രണയം നിദ്രമരിച്ചൊരു
രാപ്പാടിരോദനം.
പ്രണയം ഉഷ്ണം പുതച്ചുറങ്ങും
ഹൃദ് വിലാപം.
പ്രണയം കാമാന്ധന്‍റെ
അഗ്നിതാണ്ഡവം ..
കാമങ്ങള്‍ മോഹിച്ച
ദേഹീദാഹം പ്രണയം.
കാമിനികള്‍ കത്തുന്ന
ഭ്രമരതേങ്ങലോ പ്രണയം.
കദനം തിരയെടുക്കും
സമുദ്രവിലാപമോ പ്രണയം
കരതകര്‍ന്ന മൃത്തിന്‍
മൗനമോഹങ്ങളോ പ്രണയം .
സൗര രതിയുണരും
പ്രഭാതചന്ദ്ര വിരഹമോ പ്രണയം
സ്മൃതിസൗരഭം മധുവില്‍ചാലിച്ച പവനശൃംഗാരമോ പ്രണയം.
സന്ധ്യ ചാലിച്ച
സിന്ദൂരമോഹമോ പ്രണയം
സലില ചലനത്തിന്‍
കൗമുദി പ്രഭയോ പ്രണയം .
നിറയഴകിന്‍
കേകീനടനം പ്രണയം
നീരാഞ്ചന കോകില
രവമോ പ്രണയം
നികുഞ്ചങ്ങള്‍ പുണരും
ഹൃദയമേളനം പ്രണയം
നീര്‍മിഴികള്‍
പ്രണയകുടീരങ്ങളോ .
യമതാളം അഗ്നിയില്‍
ചാലിച്ച വൈരിയോ കാമുകന്‍.
യവനതാളത്തിന്‍
ചതകാമിയോ കാമുകന്‍
യാചിച്ചും ഭീകരതമെനഞ്ഞും
മനം കൊതിച്ചവന്‍ കാമുകന്‍
ചുട്ടുകൊന്നവന്‍ കാമുകന്‍
പ്രണയം കത്തിയിൽ
തീർത്തവൻ കിരാതൻ.

അനിൽ ശിവശക്തി

By ivayana