ഷൈലജ ഓ കെ*

പുത്തനുടുപ്പും പുള്ളിക്കുടയുമായി
പുതുമഴയോടൊപ്പം തുള്ളികളിച്ചും
വിദ്യാലയാങ്കണത്തിലെത്തേണ്ട
മക്കൾ ഓൺലൈനിലായി..
ആശ്ചര്യമെന്നല്ലാതെന്തു പറയാൻ
കളി ചിരിയോടെ പാടി പഠിക്കേണ്ട
പാഠങ്ങളോരോന്നുമൊ –
റ്റയ്കിരുന്നല്ലോ പഠിക്കുന്നു.
കാലത്തിനൊത്തു നീങ്ങാനവനും
ബാല്യത്തിൽത്തന്നെ പഠിക്കുന്നു
വഴിയോര കാഴ്ചകളും ചാറ്റൽ
മഴയുമൊക്കെ അന്യമാകുന്നുവോ
ശിഷ്യരെ വരവേൽകാനായിട്ടൊ-
രുങ്ങിയ സരസ്വതി ക്ഷേത്രമോ
നിർജീവമായി നിസ്സബ്ദമായി
നിഷ്കളങ്ക ബാല്യത്തിൻ
പൊട്ടിച്ചിരിയും പിണക്കവും
കാണാനാകാതെ തേങ്ങുന്നു..
മാതൃ വാത്സല്യവും വിജ്ഞാനവുമേകാൻ
അധ്യാപികയെയൊന്നു തൊടാൻ
പിഞ്ചിളം മനസ്സ് വെമ്പുന്നു..
മാറട്ടെ ഈ കാലമത്രയും
വേഗം പോയിടട്ടെ…
കുഞ്ഞു മനസ്സുകൾ
വിജ്ഞാനം നുകരാനായി
കൂട്ടുകാരോടൊത്തു പോകട്ടെ..
ആടി കളിച്ചും… പാറി പറന്നും
വിദ്യ നേടട്ടെ… വിജയിക്കട്ടെ
മുഖരിതമാകട്ടെ വിദ്യാലയം

By ivayana