ദിനീഷ് ശ്രീപദം വാകയാട് ❤

എൻ വഴിത്താരയിൽ
നീ വന്നണഞ്ഞത്
ഞാൻ പോലുമറിയാതെയല്ലോ
നിൻ മുഖശ്രീയിലെ സൂര്യോദയം
എന്റെ പുഞ്ചിരിപ്പൂക്കളാണെന്നോ?
കളിയായ് ചിരിയായ്
പരിഭവമഴയായ്!
ഇളമാൻ മിഴിയായെൻ
കരളിലെ കിളിയായ്!
കവിതകളായ് നല്ല
മൂളിപ്പാട്ടുകളായ്!
കടങ്കഥയായ് തളിർ
ചൂടും സാന്ത്വനമായ്!
നീയീമനച്ചില്ലയലങ്കരിച്ചു
എന്റെ സ്നേഹത്തളിർ
മുല്ലയേ നനച്ചൂ…..!
സഖീ….. സഖീ……സഖീ…
മൗനത്തിൻ മുള്ളുകൾ
നീക്കിമാറ്റി നമ്മൾ
സ്നേഹത്തിൻ
ഗാഥകൾ തീർത്തൂ…!
വെള്ളമയൂരങ്ങൾ
നൃത്തമാടും ചേലിൽ
വെൺതിരമാലകൾ
നോക്കി നിന്നൂ….!
തുടരാം… തുടരാമീ-
ജീവിതനൗകയെ തുഴയാം….!!

By ivayana