ഷൈല കുമാരി*
ഓർമയിലൊരു കാലം
കത്തെഴുതിയ കാലം
കത്തെഴുതാനായി പുത്തൻ
വാക്കു നോക്കിയ കാലം.
പ്രിയമുള്ള വാക്കുകൾ
കോരി നിറച്ചന്ന്
പ്രേമലേഖനം ചമച്ച
കാമുകരുടെ കാലം.
ഇഷ്ടമുള്ള പെണ്ണിനായി
കത്തതൊന്നെഴുതി
ബുക്കിലതങ്ങൊളിപ്പിച്ചു
നടന്ന നല്ല കാലം
കാമുകന് മറുപടിയെഴുതി
പെട്ടീലിട്ട്
പോസ്റ്റുമാനെ നോക്കിനിന്ന്
കാൽ കഴച്ച കാലം
കത്ത് വീട്ടിൽ കണ്ടെടുക്കെ
മുട്ടിടിച്ച് കണ്ണിൽ
കള്ളക്കണ്ണീര് വീഴ്ത്തി
കരഞ്ഞിരുന്ന കാലം.
അത് കത്തുകളുടെ കാലം.