ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ ഒരു സഭയായി മുന്നോട്ടു പോകണമെന്ന നിര്‍ദേശം അംഗീകരിക്കില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്ത പറഞ്ഞു. യാക്കോബായ വിഭാഗത്തിന്റെ മാനേജിംഗ് കമ്മിറ്റി യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെത്രാപ്പൊലീത്ത ഇക്കാര്യം അറിയിച്ചത്. യാക്കോബായ വിഭാഗം പ്രത്യേക സഭയായി നിലനില്‍ക്കുമെന്നും സുന്നഹദോസിനു ശേഷം ഹൈക്കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

നൂറ് വര്‍ഷം പഴക്കമുള്ള കേസാണിതെന്നും യാഥാര്‍ത്ഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓര്‍ത്തഡോക്‌സ് സഭയും കണ്ണുതുറക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘യാക്കോബായ സഭ ഒരിക്കലും കോടതി വിധികള്‍ക്ക് എതിരല്ല.യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല,സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനി രണ്ടു വിഭാഗമില്ലെന്നും ഒരൊറ്റ സഭയേ ഉളളുവെന്നും 1934 ലെ സഭാ ഭരണഘടന അനുസരിച്ചാണ് പളളികള്‍ ഭരിക്കപ്പെടേണ്ടതെന്നും കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു.

By ivayana