എൻ സമീഷ് 🙏🏻
ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോൽ..
അഭിനയശേഷിയുടെ
വൻമരത്തണലായിരുന്നു
വേണുവേട്ടൻ
അവിടെയെപ്പൊഴും
അഭിനയത്തികവിന്റെ
ഏകലോചനങ്ങൾ
നിഴലിലും വെളിച്ചത്തിലും പച്ചകുത്തി
നിരന്തരം
പകർന്നാട്ടം നടത്തിയിരുന്നു
അത് കണ്ട് വിചാരം പൂണ്ട
നിത്യതയൊട് വിൽ
ആ തീരുമാനമെടുത്തു
അവൻ പറഞ്ഞു
കുഞ്ഞേ വേണു
നീ നിന്നിലിനിയവശേഷിച്ച
കാറ്റിന്റെയും ജലത്തിന്റെയും
ചിലമ്പുകളും
പൂക്കളുടെ നിശ്ശബ്ദതയിലൂറും
രഹസ്യങ്ങളും
മേഘസ്വപ്നങ്ങളും
പ്രഭാതനഭസ്സിന്റെ –
യത്ഭുതം കൂറും
നോട്ടങ്ങളുമായ്
ഇങ്ങു പോരിക
നിന്റെ നടനനെടുമുടിയിനി
എന്റെയരങ്ങിലായിക്കോട്ടെ
ഇവിടമാണല്ലോ
സാക്ഷാൽ
തിരുവരങ്ങ്….
അത് കേട്ട
വേണുവേട്ടൻ പ്രതിവചിച്ചു
ദേ ….. എത്തിപ്പോയ്
ഭാവ ചിന്മയ പ്പൂക്കൾ
വിശ്വനടനവേദിയിൽ
കൊഴിക്കാനായിരുന്നു
ഭാവപ്പകർച്ചകളുടെ നിഴലുകൾ
കറുപ്പിലും വെളുപ്പിലും
തെറ്റും മാറ്റും നെയ്തൊരാ
തണൽ വൃക്ഷത്തിന്
അപ്പോൾ കരണീയം
അദ്ദേഹം യാത്രയായി
വിട …….
സമാദരം…..