രചന :- ബിനു. ആർ.*

വിജയദശമി ആശംസകൾ

സർവ്വംസഹയാം ദേവീ മൂകാംബികേ സർവേശ്വരീ എന്നിൽ നാക്കിൽ വാക്കിൽ
വിഘ്നങ്ങൾ തീർത്തുതരേണം
വാണീ മാതേ സർവ്വലോക ജഗൽകാരിണീ
ഇഹലോകപരങ്ങളിൽ
വിരിഞ്ഞുകിടക്കും അക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾ
നാവിൽ നിറയാൻ പ്രകാശം ചൊരിയണമേ
ദേവീ മൂകാംബികേ സരസ്വതീ… !
കാലമാം നേർമ്മതൻ അന്തരംഗങ്ങളിൽ
കാലത്തിനൊത്ത രചനകൾ തീർക്കാൻ കാതിൽ വന്നുനിറയേണമേ,
വാക്കുകളും അക്ഷരങ്ങളും ,
താമരയിലാരൂഢമായിരിക്കും ഹേമാംബികേ
തവസ്വൽരൂപം മനസ്സിൽ നിറയേണമേ സരസ്വതീ ദേവീ മൂകാംബികേ !
അമ്പത്തൊന്നക്ഷരങ്ങളും ഹരീശ്രീ ഗണപതയേ നമഃ എന്നുചോല്ലുമ്പോൾ മാനതാരിലും നാവിൻതുമ്പിലും തൂലികത്തുമ്പിലും വന്നുനിറഞ്ഞു മാസ്മരികഭാവം കൈവരാൻ
വണങ്ങീടുന്നൂ വെള്ളപ്പൂക്കളിൽ വസിക്കും വെള്ളപ്പട്ടുടുത്തവളെ, ദേവീ അമ്മേ കൊല്ലൂരിൽ വാഴും സരസ്വതീ മൂകാംബികേ !
കാതോരമാം കേൾവികളിളെല്ലാം മന്ത്രങ്ങളായ്
കാറ്റേറ്റുപാടും സർവ്വ ജഗത്തിങ്കലും നിറഞ്ഞിരിക്കുന്നുവല്ലോ
നിന്തിരുനാമങ്ങളാൽ, അവയെല്ലാമെന്നും മന്ത്രണമായ് നാവിൽ വിളയാടീടേണമേ സർവ്വാർത്ഥസാധികേ, കമലത്തിൽ വസിക്കും ദേവീ സരസ്വതീ മൂകാംബികേ.. !

By ivayana