രചന : ശ്രീകുമാർ എം പി*
അംബദേവികെ
ആരതിപ്രിയെ
ആദിശക്തിയാം
ദേവിയംബികെ
ജ്ഞാനരൂപിണി
ജ്ഞാനദേവികെ
ജ്ഞാനമേകണെ
ദേവിയംബികെ
നാദരൂപിണി
നാവിലെന്നുമെ
നീ വിളങ്ങണെ
ദേവിയംബികെ
വേദരൂപിണി
ദേഹസൗഖ്യങ്ങൾ
എന്നുമേകണെ
ദേവിയംബികെ
ധർമ്മരൂപിണി
ധർമ്മപാലകെ
ധർമ്മദേവികെ
ദേവിയംബികെ
ചന്ദ്രശോഭിതെ
ചന്ദനവർണ്ണെ
ചാരുമോഹിനി
ദേവിയംബികെ
ചന്ദ്രഹാസിനി
കാവ്യമോഹിനി
പ്രേമരൂപിണി
ദേവിയംബികെ
മഞ്ജുഭാഷിണി
മഞ്ജുളാംഗിയാം
കഞ്ജലോചനേ
ദേവിയംബികെ
ശക്തിരൂപിണി
ശക്തിശാലിനി
ശക്തിയേകണെ
ദേവിയംബികെ
പുഷ്പഹാരങ്ങൾ
ചാർത്തി വിളങ്ങും
സർവ്വമംഗളേ
ദേവിയംബികെ
സൂര്യതേജസ്സിൽ
സുന്ദരാനനം
പുണ്യശാലിനി
ദേവിയംബികെ
ദേവദേവികെ
ദീനവത്സലെ
ദാരികാന്തകെ
ദേവിയംബികെ
അദ്രിനന്ദിനി
ആർദ്രമാനസെ
ആശ്രയംനീയ്യെ
ദേവിയംബികെ
അച്യുതപ്രിയെ
സത്ചിദാനന്ദെ
അല്ലൽമാറ്റണെ
ദേവിയംബികെ
വർഷകാരിണി
ഹർഷശോഭിതെ
കർമ്മദേവതെ
ദേവിയംബികെ
പ്രേമവർഷിണി
പ്രകൃതിരൂപിണി
പ്രണവദേവികെ
ദേവിയംബികെ
ഇഷ്ടദേവതെ
കഷ്ടമൊക്കെയും
മാറ്റിടേണമെ
ദേവിയംബികെ
ചന്തമേറിടും
ചിന്തകളെന്നും
ചിത്തവാടിയിൽ
പൂത്തിടേണമെ
ഇന്ദുവദനെ
ഇന്ദിരെ ദേവി
എന്നും ഞങ്ങളെ
കാത്തിടേണമെ