താജുദ്ധീൻ ഒ താജുദ്ദീൻ*
പൂജാപുഷ്പങ്ങൾ കൺചിമ്മവേ
അക്ഷര ദേവി നാവിൽ കുറിച്ചാക്ഷരങ്ങൾ
നോവിൻ്റെ പുഞ്ചിരിയിൽ പൊതിഞ്ഞ കണ്ണീരിൽ കുതിർന്ന അമ്മയെ നാവിൽ കുറിച്ചതിൽ പിന്നെ ഞാൻ അമ്മയെ കണ്ടില്ല .
ഭൂ മാതാവിനെ അമ്മയെന്ന് ഞാൻ വിളിച്ചതിനു ശേഷം ആകെയുള്ള ഭൂമിയും ബേങ്കുകാർ സീൽ ചെയ്തു ……
അച്ഛനെ തേടിചെന്നയിടം മെല്ലാം വെട്ടി പിടിച്ച് മല്ല് യുദ്ധത്തിൽ ചത്ത് കിടക്കുന്നുണ്ടായിരുന്നു
ഭരണകൂടത്തിൻ്റെ പട്ടാള ചിട്ടയെ ഞാനച്ഛനെന്ന് വിളിച്ചു ശത്രുകളും കലാപകാരികളും അച്ഛൻ്റെ മുഖം വികൃതമാക്കിയതറിഞ്ഞ്
അച്ഛൻ്റെ കൈപിടിച്ച് യാചിക്കുന്ന യാചകനാണു ഇന്നു ഞാൻ
ജീവിതത്തിൻ്റെ ന്യൂനമർദ്ദത്തിലെ അക്ജ്ഞാത ഗോളത്തിലിരുന്നെന്നെ വിളിക്കുന്ന അക്ഷരങ്ങളുടെ ഉറവിടം തേടിയലയുന്ന വെറും ചിന്തകൻ മാത്രം ഇ അക്ഷരങ്ങൾ .
ജീവിതത്തിൻ്റെ അഗ്നി ദ്രാവകത്തിൽ നിന്ന് മരണത്തിൻ്റെ മഞ്ഞുമലകളുടെ മരവിപ്പിലൊക്ക് ഏറിയപ്പെട്ട ഒരോ അക്ഷരവും ഒരു ജീവിതമാണ് ……?
വ്യക്തികളെ പിടിച്ചിട്ട് ഓടിച്ച് പിന്നിൽ നിന്ന് വെടിവേച്ചു യിടുന്നവൻ്റെ ധീരതയല്ല അക്ഷരങ്ങൾ വിഴുങ്ങി മൗനിയായവൻ്റെ പോടിയുമല്ല ജീവിതത്തെ അക്ഷരങ്ങളിൽ പൊതിഞ്ഞ് തലമുറക്ക് കൈമാറിയവൻ്റെ ജീവൻ്റെ സ്പന്ദനം തന്നെയാണിന്ന് അക്ഷരങ്ങളായി പൂ വിരിഞ്ഞത്.