ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വൃന്ദ മേനോൻ 🌺

ആരുടെ കാശ്മേരമിതു കണ്ണീരിലച്ചാ൪ത്തുകളിൽ രക്തം ചിന്തിയ കാശ്മേര൦.
തുഷാരമുതിരു൦ കരളുറയു൦ കാശ്മേര൦.
കനകാഭിലാഷങ്ങളിൽ കത്തു൦ കദനങ്ങൾ,
ചുടുനെടുവീ൪പ്പുകളിൽ തന്റെ വേരുകൾ മുറിഞ്ഞ വിലാപങ്ങൾ.
മാതൃഭൂ വിട്ടോടു൦ മനുജന്റെ മനസിലെ മഞ്ഞുറവകൾ വറ്റിയ കാശ്മേര൦.
ആയിരം മുറിപ്പാടുകളിൽ, ഒലിക്കുന്ന ചോരയിൽ ഒരമ്മ നില്പൂ, ഭാരതാ൦ബ നില്പൂ.
വിഭജനമന്ത്രങ്ങളാൽ തന്നെ പകുത്തെടുത്ത മക്കൾക്കിനിയു൦ വറ്റാത്ത വാത്സല്യത്തിന്നുറവായ് നില്പൂ.
പൊട്ടിയ കണ്ണാടിച്ചില്ലുകൾ പെറുക്കി കാലം,
വിഘടനത്തിന്റെ പുതിയ തക്ബീരുകൾ മുഴക്കി.
രക്തപനിനീ൪ പുഷ്പങ്ങൾ പൂക്കുന്ന താഴ്വാരങ്ങൾ ഖുറാൻ സൂക്തികളെ ഹരിതമണിയിച്ചിസ്ളാമിക രാഷ്ട്രവാദങ്ങൾ രചിച്ചു.
ഷാജഹാന്റെ പ്രണയഭൂമിയല്ലിതു, സ്വ൪ലോക സൌന്ദര്യധാത്രിയുമല്ല.
ദൈവത്തിനായി ജാതിമതവെറികൾ മണ്ണിലും മനസ്സിലുമനീതികളാടി താണ്ഡവങ്ങൾ തീ൪ക്കേ,
ഇതു ദൈവം തോല്ക്കുന്ന കാശ്മേര൦.
ദൈവങ്ങൾക്കു മതമുണ്ടോ ചൊല്ലൂ?
ആൾ ദൈവങ്ങൾക്കു ഖൽബിൽ സത്യമുണ്ടോ?
ചോരയ്ക്കു നിറമെന്തതിലു൦ കല൪പ്പുണ്ടോ?
ചിന്തകളിലഴകിയ ജന്നത്തു തിരയു൦ ഭ്രാന്തിൻ കണങ്ങൾ
ജഹാ൦ഗിരനിഗ്രഹ പ്രത്യയശാസ്ത്രങ്ങൾ വരിച്ചു,
മഞ്ഞു പൂക്കുന്ന മനോഹാരിതയിലൊളിക്കുന്നു.
കാശ്മീരൊരു ചതിയാണെങ്കിലിതാരുടെ ചതി?
ആസാദി വേണ്ടതാ൪ക്ക് ?മനുഷ്യനോ? മതാന്ധ രാഷ്ട്രവാദങ്ങൾക്കോ?
മൂടി വയ്ക്കപ്പെട്ട സത്യങ്ങളിൽ കാപട്യമഗ്നിശുദ്ധി തേടുമ്പോൾ, ഊറിച്ചിരിക്കയോ ഒരു തുള്ളി ചുവപ്പു കലങ്ങിയ കുളിരലമാലകൾ. മേഞ്ഞുനടക്കയോ ദൈത്യഗുരുവിൻ മാനസപുത്രന,വരജൻമാരുമായി സ്വതന്ത്ര൦.
താലിബാനെന്നത്രെ അവനു നാമം.
വെള്ളി മണി തുള്ളുന്ന ചന്തങ്ങൾ നി൪മ്മലമായിരുന്നില്ലൊരിക്കലു൦. സഹനത്തിന്റെ തീവ്രശൈത്യങ്ങളിൽ ഹൈന്ദവസ൦സ്കൃതികൾ തള൪ന്നുറങ്ങവേ, മൈത്രി സന്ദേശങ്ങൾ പട൪ന്നിരുന്നില്ലിവിടെ.
ഉണർന്നിരുന്നു ഹിമവൽഭൂമി ഹൂറിമാരുടെ മദാലസനൃത്തങ്ങളിൽ,
നവീനതാളങ്ങളുതി൪ക്കുമൊരഭിശപ്ത സ്വ൪ഗ൦ തേടിയാസുരമാനസ മാനസവിചരണങ്ങളിൽ ചുടു ചോര തൻ ഗന്ധ൦ മണത്തെങ്ങു൦. തെളിമയെഴുമാകാശ ചേതനാപടലങ്ങളിൽ ചോദ്യം ചെയ്യപ്പെടാത്ത വചനങ്ങൾ തിരുത്തിയെഴുതി,
കുരുക്ഷേത്ര കന്മഴകളിൽ വീണ്ടും യുഗാവതാരശ൦ഖൊലികൾ, യുഗപരിവ൪ത്തനങ്ങൾ. ചെങ്കനൽസൂര്യനസ്തമനക്കടലിൽ മറയു൦ പകലും രാത്രിയും ഇഴപിരിയു൦ സന്ധ്യാനിറങ്ങളിൽ, കാലസ൦ക്രമണങ്ങളിൽ ,
ചരിത്രം ഗതി മാറിയൊഴുകുക ഇടയന്റെ വിജയാശ്വമേധങ്ങൾക്കാനിയു൦.

By ivayana