അശോകൻ പുത്തൂർ ❤
തീപോലെ
പൊള്ളുന്നു നിന്നെ.
എന്നെ അരച്ചിടട്ടെ
നിന്റെ നെറ്റിയിൽ
ഇങ്ങനെ
കണ്ടോണ്ടിരിക്കുമ്പോൾ
എന്റെ നെറ്റിയിലെ വിയർപ്പിൽ
നിന്റെ ഉടൽപ്പൂക്കുംചെരിവുകൾ
പ്രതിബിംബിക്കുന്നു ❤
മൗനംവന്നു തുടുക്കുമ്പോൾ
നിന്റെ നാണത്തിന്
സൂര്യന്റെമോറ് കണ്ണാടി.
ചിരിക്കുമ്പോൾ
നിലാചെമ്പകംപ്പൂത്ത രാപ്പാടങ്ങൾ
നിന്നുടലിൽ
പ്രണയലിപികൾ പച്ചകുത്തുന്നു
നീ മൊഴിയുമ്പോൾ
ഹൃദയത്തിൽ
ചുണ്ടുകളുടെ പിയാനോ❤
കിനാക്കാണുംന്നേരം
പാദംതൊട്ട് ശിരസോളം
കാമനകളുടെ മഴവിൽക്കാവടി
മിഴിവില്ലു കുലക്കുമ്പോൾ
ഉടൽത്താളങ്ങളുടെ ധുംന്ദുഭി…..,….
ഉറങ്ങിക്കോളൂ
എന്നെ നനച്ചിടുന്നു
നിന്റെ പ്രാണനിൽ❤