സന്ധ്യാ സന്നിധി*

നിര്‍ത്താതെ പെയ്യുന്ന മഴയിരമ്പങ്ങള്‍ക്കിടയില്‍ അതിരാവിലെ കോളിംഗ് ബെല്‍ തുടരെ ശബ്ദിക്കുന്നത് കേട്ടാണ്
പതിവിലും നേരത്തെ എഴുനേറ്റത്.
മഴ ഒരു വീക്ക്നെസ്സ് ആണെങ്കിലും മൂടിപ്പുതച്ചുറങ്ങിയ മൂടില്‍ നിന്ന് എഴുനേറ്റതിന്‍റെ നിരാശയുണ്ടായിരുന്നു.

അതിരാവിലെ ഈ പെരുമഴയത്ത് ആരാവും
എന്നാലോചിച്ചാണ് കതക് തുറക്കാതെ ജനല് വഴി തലപുറത്തേക്കിട്ട് നോക്കിയത്.
പുറത്തെ ഗ്രില്ലിനരികില്‍
മഴ നനഞ്ഞൊലിച്ച് പരിചയമില്ലാത്തൊരു പയ്യന്‍ ഇരുപത്തിമൂന്നോ അതില്‍ കുറവോ പ്രായമുണ്ടാകും.
ഓര്‍ത്തിട്ട് ഒരു പരിചയവും തോന്നിയില്ല.

സന്ധ്യ ചേച്ചിയല്ലേ.
അതേ..
ഞാന്‍ പ്രശാന്താണ്.
ചേച്ചീടൊപ്പം കോവിഡ് സെന്‍റെറിലുണ്ടായിരുന്ന അമ്മയുടെ കൊച്ചുമകന്‍..
അമ്മ പറഞ്ഞിട്ട് വന്നതാ.
എന്‍റെ അച്ഛന്‍റെ അമ്മയാണ്.
ആഹാ..
അതേയോ.
കയറി വായോ..

വീടെങ്ങനെ കണ്ടുപിടിച്ചു.
എന്താ മോനേ..പെട്ടന്ന്..?
നനഞ്ഞ് വെള്ളമൂറുന്നൊരു പ്ലാസ്റ്റിക് കവറില്‍ നിന്ന് ഒരു ഇലപ്പൊതി എടുത്ത് എന്‍റെ നേരെ നീട്ടിക്കൊണ്ട്
ഇതിവിടെ തരാന്‍ അച്ഛമ്മ പറഞ്ഞു.
എന്ന് പറഞ്ഞു.
ഞാനത് വാങ്ങി മേശപ്പുറത്ത് വെച്ചു.

മഴകഴിഞ്ഞ് പോകാമെന്ന് പറഞ്ഞപ്പോള്‍ ഇന്നിനി ഇത് തോരുമെന്ന് തോന്നുന്നില്ല ചേച്ചീയെന്ന് പറഞ്ഞ് ആള്
ആ മഴയിലൂടിറങ്ങി നടന്നുപോയി.
കുറേക്കഴിഞ്ഞ്
ആ പൊതിയിലെന്താണെന്നറിയാന്‍ ഞാന്‍ ജിജ്ഞാസയോടെ
അത് അഴിച്ചുനോക്കി.
ചൂട് തീര്‍ത്തും പോയിട്ടില്ലാത്ത നാലഞ്ച്…ഓട്ടട.♥അതിശയവും
എന്തുകൊണ്ടോ മനസ്സിലൊരുപാട് സന്തോഷവും തിങ്ങി.

കോവിഡ് ബാധിച്ച് ഹോസ്പിറ്റലില്‍ കഴിയവേ,
അടുത്തടുത്ത കട്ടിലുകളില്‍ കഴിയുന്നവര്‍ ശാരീരിക അവസ്ഥകള്‍ മറന്ന് കളിയും ചിരിയും കഥപറച്ചിലുമായി ഒരേ ഹോസ്റ്റലിലെ റൂമേറ്റ്സ്കളെ പോലെയായിരുന്നു.
സന്തോഷകരമായ ദിവസങ്ങള്‍.
കവിയൂര്‍ സ്വദേശിയായ
ജെമിനി ചേച്ചിയും
മാന്നാര്‍ സ്വദേശിയും എപ്പോഴും എന്തെങ്കിലും ട്രോളുപറഞ്ഞ് ചിരിപ്പിക്കുന്ന എഴുപത്തിമൂന്നുകാരി അമ്മയും എറണാകുളം സ്വദേശി ഇന്ദുവും ഞാനും വേഗം കൂട്ടായി.
രാത്രിഭക്ഷണമായ ചൂടുകഞ്ഞിയും തോരനും അച്ചാറും
ആവശ്യക്കാര്‍ക്ക് ചപ്പാത്തിയും കറിയും കഴിക്കാനിരിക്കുമ്പോള്‍
അമ്മ ഡയലോഗിറക്കും

ആ..വേഗം കഴിക്ക് ആ ചൂരക്കറിയും നങ്ക് വറുത്തതും ഒക്കെ കൂട്ടി വേഗം കഞ്ഞികുടി കുഞ്ഞുങ്ങളേ….
രാത്രി മഴപെയ്തേക്കും
സന്ധ്യക്ക് കഞ്ഞിക്ക് പകരം ഓട്ടടയും കട്ടനും തരും ചിലപ്പോ കപ്പയും മീന്‍കറിയുമാകും
എന്നൊക്കെ പറഞ്ഞ്
ജമിനിചേച്ചിയേയും എന്നെയും
ആ അമ്മ ട്രോളുമായിരുന്നു.
ഒന്നിച്ചിരുന്ന് കഥയും കാര്യവും പറയുന്നതിനിടയ്ക്ക് വായയുടെ രുചിയില്ലായ്മയില്‍ എപ്പൊഴോ പറഞ്ഞ കൊതികളാണ് അമ്മയിങ്ങനെ പബ്ലിക്കായി ഞങ്ങളെ ട്രോളാന്‍ ഉപയോഗിക്കുന്നത്.
ഓരോരുത്തരും ഓരോരോ കൊതികള്‍ പറയുമായിരുന്നു
ജമിനിചേച്ചിയാണ് നങ്ക് വറുത്തത് കിട്ടിയാല്‍ കൊള്ളാമെന്നും ചക്കക്കുരുവും മാങ്ങേം ഉണക്കക്കൊഞ്ചിന്‍റെയും കൊതി പറഞ്ഞത്. മറ്റൊരു ചേച്ചിക്ക് വെള്ളക്കുറിച്ചിയും തേങ്ങാച്ചമ്മന്തിയും ആയിരുന്നു ആഗ്രഹം.

എനിക്കാകട്ടേ..ഓട്ടടയും കട്ടന്‍ കാപ്പിയും.
കപ്പയും മീന്‍കറിയും.
പോരാത്തതിന് കോവിഡ് സെന്‍റെറിന്‍റെ തുരുമ്പിച്ച ജനലഴികള്‍ക്കിടയിലൂടെ പുറത്തേക്കുനോക്കുമ്പോള്‍ മഴപെയ്യുന്നതും കാണാം.
മഴനനഞ്ഞുനിന്ന് തലങ്ങും വിലങ്ങും ആടുന്ന വാഴയിലകാണുമ്പോള്‍ ഓട്ടടകഴിക്കാന്‍ എനിക്കുവല്ലാത്ത കൊതിതോന്നും.

തിരുവല്ല മര്‍ത്തോമാകോളജ് കോവിഡ് സെന്‍റെറില്‍ വളരെ മികച്ചസേവനം കാഴ്ച്ചവെച്ച ഡോക്ടേഴ്സും ആരോഗ്രപ്രവര്‍ത്തകരുമാണ് ഉണ്ടായിരുന്നത്.
വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു നാല് നേരവും ലഭിച്ചിരുന്നത്.
പക്ഷേ..ഉപ്പും പുളിയും ഒഴികെ മണവും രുചിയും നഷ്ടപ്പെട്ടുപോയ ദിവസങ്ങളില്‍
തലശ്ശേരി ബിരിയാണി തന്നാലും
രുചി തിരിച്ചറിയാനാകില്ലല്ലോ.
അപ്പോള്‍ പിന്നെ, കൊതിയെങ്കിലും വെറുതെ പറഞ്ഞാശ്വസിക്കുക തന്നെയല്ലാതെ വേറെ പോംവഴിയുണ്ടായിരുന്നില്ല.

ആ കൊതിയറിഞ്ഞ അമ്മയാണ് അതിരാവിലെ ചെറുമകന്‍റെ കൈയ്യില്‍ തേങ്ങയും ഏലയ്ക്കയും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കിയ തന്‍റെ സ്നേഹം കൊടുത്തുവിട്ടിരിക്കുന്നത്.
ഇങ്ങനെയും ചിലരുണ്ട്.
കണ്ട്മറഞ്ഞാലും
കാപട്യമണിയാത്ത നിഷ്കളങ്കര്‍.

ഒരുപാട് കാലം കൂടെനടന്നിട്ടും കൂടെക്കഴിഞ്ഞിട്ടും മനസിലാക്കാത്ത എത്രയോ മനുഷ്യര്‍ക്കിടയില്‍
ഇത്തരക്കാന്‍ വേറിട്ട് നില്‍ക്കുന്നത്
ഏറെ സന്തോഷമാണ്.
ഒരുപാട് തിരക്കും പരിമിതികളുമുണ്ടായിട്ടും രാത്രിയില്‍ തന്നെ വിവരങ്ങള്‍ വിളിച്ചന്വേഷിക്കുകയും
വേണ്ടപ്പെട്ട ഹോസ്പിറ്റലുകളിലും ഡോക്ടേഴ്സിനേയും ആരോഗ്യപ്രവര്‍ത്തകരെയും വിളിച്ചറിയിക്കുകയും ആംബുലന്‍സ് സൗകര്യമൊരുക്കി തരുകയും ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റ് ബഹു:Kg Sanju
♥ ചേട്ടനോടും

ഭക്ഷണം കഴിക്കാനുള്ള പ്ലയിറ്റും പലവിധഫ്രൂട്ട്സുമായി എത്രയോ ദൂരം വണ്ടി ഓടിച്ചുവന്ന നല്ലസുഹൃത്തും ചിമിഴ് മാധ്യമപ്രവര്‍ത്തകനുമായ Arun S Das ♥
അതുപോലെ ആവിപിടിക്കാനുള്ള ഉപകരണവുമായി വന്ന സുഹൃത്ത്.♥
ഒന്നും പറയാഞ്ഞിട്ടും കെറ്റിലും മറ്റ് സാധനങ്ങളും സെക്യൂരിറ്റിയെ ഏല്‍പിച്ച് പോയ മറ്റൊരു സുഹൃത്ത്.♥
നാനൂറ് രൂപയോളം വണ്ടിക്കൂലി മുടക്കി ആവശ്യപ്പെടാഞ്ഞിട്ടും ആവശ്യസാധനങ്ങളുമായി വന്ന കൂട്ടുകാരി.♥
എന്തുണ്ടെങ്കിലും പറയണമെന്ന് പറഞ്ഞ് ഭക്ഷണം എത്തിക്കാന്‍ സന്മനസ് കാട്ടിയ സുഹൃത്തും പള്ളിവികാരിയുമായ പള്ളീലച്ച ന്‍♥

കോവിഡാണെന്നറിഞ്ഞിട്ടും തന്‍റെ പ്രായംപോലും വകവെക്കാതെ ഹോസ്പിറ്റലുകളില്‍ നിന്ന് ഹോസ്പിറ്റലുകളിലേക്കും മറ്റും തന്‍റെ വണ്ടിയില്‍ കൊണ്ടുനടന്ന് സഹായിച്ച സുഹൃത്തും അയല്‍വാസിയുമായ ചെങ്ങരൂര്‍ പള്ളിവികാരി
ഫാദര്‍
Liju Varghese ♥അച്ചന്‍റെ പിതാവ് ഡൈനീഷ്യസ് അച്ചായന്‍.
എന്തുവേണം എന്താണ് ഇപ്പോള്‍ ആഗ്രഹം എന്നുചോദിച്ച് എറണാകുളത്തുനിന്ന് നീണ്ടദൂരം വണ്ടിയോടിച്ച് വന്ന് കോവിഡ്സെന്‍റെറിന്‍റെ
കൂറ്റന്‍ ഗെയ്റ്റിനുവെളിയില്‍ നിന്ന് ഒരുനോക്ക് കണ്ടാല്‍ മതിയെന്ന് പറഞ്ഞ് കണ്ട് തിരിച്ചുപോയ എന്‍റെപ്രിയപ്പെട്ട ഡോക്ട ര്‍ സുഹൃത്ത്♥

വിദേശരാജ്യത്തുനിന്നും സുഖമില്ലെന്നറിഞ്ഞു ആ ശബ്ദമൊന്നുകേള്‍ക്കണമെന്നും പറഞ്ഞ് ഫോണില്‍ വിളിക്കുകയും പ്രാര്‍ത്ഥനയില്‍ ചേര്‍ക്കാമെന്നാശ്വസിപ്പിക്കുകയും ചെയ്ത എന്‍റെ ഭര്‍തൃസുഹൃത്ത് സുനിയാപ്പന്‍
Sunil Kumar
അങ്ങനെ അങ്ങനെ .ഒരുപാട് പേരോട് ഹൃദയംനിറഞ്ഞ നന്ദിയും കടംതീര്‍ക്കാനാവാത്ത കടപ്പാടും
ഈ അവസരത്തില്‍ അറിയിക്കുകയാണ്.🙏🙏❤️❤️
നന്ദി സ്നേഹം

നല്ലമനുഷ്യരെ മറന്ന് ശീലമില്ലാത്തതുകൊണ്ട് ആരേയുംമറക്കില്ല.♥♥
കാണാതാകുമ്പോള്‍ അന്വഷിച്ചുവരുമെന്നും
തളരുമ്പോള്‍ താങ്ങാകുമെന്നും
ഒരുവാക്കുകൊണ്ടെങ്കിലും എത്തിനോക്കുമെന്നും
നമ്മള്‍ കരുതിക്കൂട്ടി വിശ്വസിക്കുന്നവരോ വലിയ വാക്കുകള്‍കൊണ്ട് വിസ്മയംകാട്ടുന്നവരോ ഒന്നുമല്ല,
ആവശ്യങ്ങളില്‍ നമുക്ക് കൂട്ടാവുന്നത്.
വഴിവക്കില്‍ കണ്ടിട്ടും
ഒന്നു പുഞ്ചിരിക്കാതെയോ
പരിചയം കാണിക്കാതെയോ
നമ്മള്‍ അവഗണിച്ചുകടന്ന് പോയവരാകാം നമ്മുടെ ആപത്ത് സമയത്തെ ആവശ്യങ്ങളില്‍ അതിശയിപ്പിക്കും വിധം സഹായിക്കുകയും ഒരുവാക്കുകൊണ്ടെങ്കിലും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നത്.

ഓര്‍ക്കുക..നമ്മള്‍ സ്നേഹിക്കുന്നവരും
താങ്ങിനടത്തിയവരും സഹായിച്ചവരും
നമ്മളെ സഹായിച്ച്താങ്ങിനടത്തണമെന്നില്ല.
വീണ വീഴ്ചകളും
വന്നുപോയ രോഗങ്ങളും ഒരനുഗ്രഹമാണെന്ന് വിശ്വസിക്കുക🙏🙏🙏❤️❤️❤️
ഓരോമനുഷ്യരേയും നമ്മളോടുള്ള അവരുടെ മാനസികനിലകളെയും മനസിലാക്കാനുള്ള ഒരവസരം കൂടിയാണ് ഈ കോവിഡ് കാലം.♥

സന്ധ്യ സന്നിധി

By ivayana