ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

മാധവ് കെ വാസുദേവ്*

നിഴലിൽ
തിരയൊടുങ്ങി കടൽ കിടന്നു
ഹിമമുണങ്ങി മല കറുത്തു
ഉയിരു കാക്കണ പുഴകളെല്ലാം മെലിഞ്ഞുണങ്ങി വരണ്ടുപോയി.
അതിരു കാക്കണ മലകളെല്ലാം ഉരുൾപ്പൊട്ടി ഇടിഞ്ഞുപോയി.
കാളകൂട വിഷങ്ങളെല്ലാം മനസ്സിലേറ്റി മനുഷ്യനും
ചിന്തയിൽ അണുബോംബു തീർത്തു
മദിച്ചുതുള്ളും മനസ്സുമായി.
ആദ്രചിന്തകൾ അകന്നു പോയി.
ഹൃദ്ത്തടങ്ങളിൽ നീർ വരണ്ടു പോയി
ഇല കൊഴിഞ്ഞു മരങ്ങളിൽ കൂടൊഴിഞ്ഞൂ പറന്നുപോയി പക്ഷികൾ.
കൈതോട്ടിൽ മീനുകൾ മലച്ചു പൊന്തി.
മാമരങ്ങൾ അടർന്നുവീണു.
ഉള്ളമാകെ ചുട്ടുപ്പൊള്ളി ചൂടിൽ ഭൂമിയെരിഞ്ഞൂ നിന്നൂ.
താരകങ്ങൾ ഒഴിഞ്ഞ വാനിൽ
ആതിര മിഴി പൂട്ടിനിന്നു
പാലമര കൊമ്പിൽ വാണ.
യക്ഷിയെങ്ങോ മറഞ്ഞു പോയി.
സന്ധ്യയിൽ നിലവിളക്കിൻ മുന്നിൽ
മുത്തശ്ശി, നാമ ജപം മറന്നു
വൃദ്ധ സദനജാലകത്തിൽ ആരയോ മിഴി കാത്തിരുന്നു.
ദൂരേ നിഴലിൽ പതുങ്ങിയെത്തുമതിഥിയെ
പഞ്ഞമാസ ദിനങ്ങളിൽ
കർക്കിടകക്കഞ്ഞി മോന്തി ദൂരേ നിർത്തി
ഓണലാവ് കാത്തിരുന്ന നാളുകൾ.
വെറ്റിലച്ചെല്ലം തുറന്നു
തളിർ വെറ്റിലയിൽ ചാന്തുതേച്ചു
തോളിലെ കുറിമുണ്ടെടൂത്തു വീശിയിരുന്ന പകലുകൾ..
ഓർമ്മകളിൽ നടന്നുനീങ്ങി.
വിജനവീഥിയിൽ ഏകനായി
തോളിലെ മാറാപ്പിനുള്ളിൽ കർമബന്ധങ്ങൾ മൂടിവെച്ചു നടന്നു നീങ്ങുന്നു.

By ivayana