ശ്രീരേഖ എസ് ✍️
വീണാവാണീ സരസ്വതിദേവി
അമ്മേ മൂകാ൦ബികേ സരസ്വതീ,
മധുരഭാഷിണീ, കാവ്യസംഗീതികേ
നിൻ രൂപമെന്നിൽ തെളിയേണമേ!
നാവിലെന്നും നല്ല വാക്കായ് വരേണമേ
നയനങ്ങളിൽ നൽ കടാക്ഷമായീടണേ
മായാമോഹങ്ങളൊക്കെയും നീക്കണേ
നിൻ രൂപമെന്നിലെന്നും തെളിയേണമേ!
അഭയമേകണേ അംബുജലോചനേ
ഹൃദയത്തിലുണരണേ നിൻ തിരുനാമം!
നേർവഴി കാട്ടണേ ജഗദ൦ബികേ നീ
നന്മയായെന്നിലെന്നും തെളിയേണമേ!
അറിയാതെ ഞങ്ങൾ ചെയ്യും പാപങ്ങളെന്നും
നിന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കാം.
അമ്മേ.. മൂകാ൦ബികേ, വരദായിനീ നീ
അടിയനിലേകണേ കരുണകടാക്ഷം!
സൗപര്‍ണ്ണികയിൽ മുങ്ങിനിവരുമ്പോള്‍
സര്‍വ്വപാപങ്ങളും പൊറുത്തിടണേ.
വിദ്യാദേവതേ, വരദേശ്വരീ നീ
നിറയണമെന്നിലെന്നും ആത്മപ്രഭാവമായ്!