ടി.എം. നവാസ് വളാഞ്ചേരി

പെയ്ത് തേരാതെ പെയ്തൊരു പെരുമഴ
പെയ്തിറങ്ങുമ്പോ ദുഖത്തിൻ പെരുമഴ
ആർത്തുവന്നാ മലവെള്ളപാച്ചിലിൽ
ആർത്തനാദ മുയർന്നോരോ ഊരിലും
ആർത്തലച്ച് കരയുന്നു ഭീതിയാൽ
ആരുമില്ലാതെ ഒറ്റയായ് പോയവർ
സങ്കട പെയ്ത്ത് നൽകി മടങ്ങിടാൻ
ഓടിയെത്തുന്നു പെരുമഴ വർഷവും
ഓർമ്മ പോയുള്ള ഓരോ മനുഷ്യനും
ഓർമ നൽകുന്നു നിസ്സാരനാണ് നീ
ഓരിയിട്ടവർ കൂട്ടിനെ പൂട്ടുവാൻ
കൂട്ടത് തന്നെയെത്തി
കൈ താങ്ങുമായ്
വീണ്ടും വീണ്ടും ഉണർത്തുന്നു മനുജനെ
വീണു പോയാൽ കഴിഞ്ഞെല്ലാ ഹുങ്കതും
ചൊല്ലു നേരിന്റെ വാക്കുകൾ സോദരാ
ചെല്ലു നേർപാത താണ്ടിടാൻ സോദരാ
ഹൃത്തിനുള്ളിൽ കയറിയ ഴുക്കിനെ
സ്നേഹമാലെ കഴുകാൻ പഠിക്കു നീ
കാല ചക്രം പകർന്നിടുമറിവുകൾ
ചൂണ്ടുപലകയാ വീഴാതിരുന്നിടാൻ
ചേർന്നിരുന്നിടാം ചേർത്ത് പിടിച്ചിടാം
സ്നേഹ മഴയിലെ തുള്ളിയായ് മാറിടാം.

By ivayana