കബീർ വെട്ടിക്കടവ്

രാവിരുട്ടിനുമേൽ പുലരിത്തുടിപ്പിന്റെ പൊൻ പ്രഭയേകിയ നാഥാ, കാരുണ്ണ്യ കടലേ സ്തുതിയും സുജൂദും നിനക്ക് മാത്രം..
സുബ്ഹിയുടെ ഈറൻ കാറ്റിൽ കൈമുട്ടിൽ
നിന്നൊഴുകി വീഴുന്ന വുളുവിന്റെ തുള്ളികൾ ക്ക്‌ നബിദിന ചന്തം. വർണ്ണാലങ്കാരങ്ങളിൽ
റബ്ബിന്റെ ഭവനം വെട്ടിത്തിളങ്ങുന്നുണ്ട്. മൗലീദ് പാരായണം പ്രകൃതിയിലേയ്ക്ക്
ലയിച്ചു ചേരുന്നു…
റൗളാ ശരീഫിന്റെ ആകാശ മേലാപ്പിൽ
നിന്നൊരു പക്ഷി കിതച്ചു പാറി വന്നിരുന്നെങ്കിൽ !
എന്നുമെന്നും ഓർമ്മപ്പെടാൻ മുത്ത് രത്നത്തിന്റെ സന്ദേശമൊന്നാ കൂർത്ത
ചുണ്ടിൽ മദീനാ മണ്ണ് സമ്മാനിച്ചെങ്കിൽ!…
തോന്നലുകൾക്ക് വിരാമമിട്ട് കൊണ്ടാ പക്ഷി
അതിന്റെ ഭാഷയിൽ നമ്മോട് പറയുന്നുണ്ട്
‘അല്ലയോ. സമൂഹമേ….
ഞാൻ പാറി വന്നത് ഹബീബായ റസൂലിന്റെ ശരീരത്തെ വലയം ചെയ്താണ്. ഞാനൊരു
സുഗന്ധ വാഹിയാണ്. അത് നിങ്ങളിലേയ്ക്ക് പകർന്നു നൽകി ഞാൻ.തിരികെ പാറുന്നു ചെമ്മണൽ നാട്ടിലേയ്ക്ക്..
‘എവിടെ?
വടിത്തുമ്പിൽ കൊരുത്തിട്ട വർണ്ണ കൊടികൾ?
വാത്സല്ല്യ നിധികളായ നമ്മുടെ പൊന്നോമന
മക്കളുടെ ആഹ്ലാധാരവങ്ങൾ?
മൺ വീഥികൾ അവരുടെ പാദസ്പർശം
കൊതിയ്ക്കുന്നു. ഹബീബിന്റെ കീർത്തനങ്ങൾ ചൊല്ലാൻ അവരുടെ
ഹൃത്തടം വിങ്ങുന്നു. ചൊല്ലി ചൊല്ലി വരണ്ട
ചങ്കിലേയ്ക്ക് മീലാദിൻ മധുരം അരിച്ചിറങ്ങി
കുളിരാൻ മോഹമേറേ…
കളങ്കമറിയാ പൈതങ്ങളെ…!
കാത്തിരിയ്ക്കുക. സൃഷ്ടവിന്റെ കരങ്ങൾ
ഒരുനാൾ തടസ്സങ്ങളെ തുടച്ചു മാറ്റുക തന്നെ
ചെയ്യും. അന്നാളിൽ തെരുവുകൾക്ക്‌ നാം
വർണ്ണ ശോഭയേകും….
Close your eyes Open your Heart
ഏഴാം ബഹറും കടന്ന നിങ്ങളുടെ മനസ്സിനെ
സുഖാ “മലയുടെ മനോഹാരിതയുടെ
ഉന്നതിയിലേയ്ക്ക് ഞാൻ പറിച്ചു നാട്ടുന്നു.. ജൂൺ
ജൂലായ് മാസത്തിലെ തിളങ്ങുന്ന വെയിൽ
ചില്ലകളില്ലാത്ത കുളിർ പെയ്യുമിടം…
ഇവിടെ നിന്നാണ് ഞാൻ ആദ്യമായി ഒലീവ്
പൂത്ത കുളിർ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്.. നാട് നബിദിന ഘോഷത്തിൽ നിറയുമ്പോൾ ജോലിയുടെ
ഇടവേളയിൽ ഓലീവിൻ ചുവട്ടിലിരുന്ന്. ഞാനും നാടിന്റെ മാറിലേയ്ക്ക് മനസ്സിനെ
തൊടുത്തു വിട്ടു…..
കയ്യിലൊരു നിറമാർന്ന
കൊടിയുണ്ടായിരുന്നു..
പുത്തനുടുപ്പിൽ അത്തറിന്റെ
പരിമളം വമിയ്ക്കുന്നുണ്ടായിരുന്നു..
നാവിൻ തുമ്പിൽ നബിദിന
മധുരം നിറഞ്ഞിരുന്നു..
ഞാനുറക്കെ പാടി..

🎶റീജു സഭാ തളിർ
കുളിർ കാറ്റേ..
റൗളയെ തഴുകി
വരും കാറ്റേ..
ഇല്ലായ്മയിൽ
നിന്നും…
ലോകത്തെ പടച്ച
അള്ളാന്റെ ഖുദ്റത്ത്.
നീ കേട്ടോ….?
യാറഹീം യാകരീം
യാ ജലീൽ യാ ഗഫാർ 🎶

അന്നത്തെ രാനക്ഷത്രങ്ങൾ പതിവ്
പോലെ മിന്നിത്തിളങ്ങാൻ തുടങ്ങി
കറുത്ത മലയുടെ മുനമ്പുകളിൽ
എരിഞ്ഞു വീഴാൻ വിധിക്കപ്പെട്ടവ
കർമ്മ നിരധരായി…
നക്ഷത്രങ്ങളുടെ കൺചിമ്മലുകളിൽ
എന്നും സൃഷ്ട്ടാവിന്റെ സന്ദേശങ്ങളുണ്ട്
ഓരോ താരകങ്ങളും സന്ദേശ വാഹിയാണ്
പൂത്തുലഞ്ഞ ആകാശ നക്ഷത്രങ്ങളേ…!
ഇന്നിന്റെ തുടുപ്പും പൊൻ പ്രഭയും
ഞാൻ നെഞ്ചിലേറ്റുന്നു…
അവയെന്നോട് ഒരേ സ്വരത്തിൽ
ചോതിച്ചു….!
‘ബാല്യ കൗമാരത്തിന്റെ ജീവിതം കടന്ന്
യവ്വനത്തിലേയ്ക്ക് നടന്നടുക്കും പ്രിയാ
നാട് വിട്ട് പോന്നതിനു ശേഷം നിന്റെ സാന്നിദ്യം ഇല്ലാത്ത മീലാദ് മജ്‌ലിസ്
നിന്നെ വല്ലാതെ ദുഖിപ്പിയ്ക്കുന്നല്ലേ?
“അതേ താരകങ്ങളെ നാടും വീടും
മീലാദിന്റെ ആരവങ്ങളിൽ ഞാനിവിടെ
ഏകനാണ്. എങ്കിലും ഞാനും ആഘോഷ ങ്ങളുടെ അനുഭൂതി തൊട്ടറിയുന്നു..മനസ്സെന്ന പൂവാടിയിൽ മഖ്ബറാ
അംഗണത്തിലെ ഘോഷം മാത്രം…
മനസ്സിൽ മധുരിത രാഗമുണ്ട്
നബിയോടുള്ള ഇഷ്ഖ്
പൂക്കുന്നുണ്ട്..മാറിനിൽക്കാൻ
എനിക്കെങ്ങിനെ കഴിയും…?
ഒറ്റപ്പായുടെ മടക്കുകൾ
നിവർത്തും മുന്നേ കാതുകളിൽ
തേനിശൽ ഇറ്റി വീണു…
യാ. റസൂൽ സലാം അലൈക്കും
യാ ഹബീബ്. സലാം അലൈക്കും
✍️

By ivayana