ജോയ് പാലക്കമൂല*
പള്ള നിറച്ചും കള്ള് കുടിച്ച്
കുംഭ കുലുക്കുണ കള്ളൻ
പൊള്ളു പറഞ്ഞൊരു കാശിന് ചുളുവിൽ
വെള്ളമടിക്കണ കുള്ളൻ, നന്നായ്
കള്ള് മണക്കണ ചുള്ളൻ
നുണയൻ പെരും നുണയൻ
ഇല്ലാത്തപ്പൻ ചത്തൊരു കഥയായ്
കടവും തേടി നടന്നു
പെട്ടിക്കുള്ളൊരു കാശു മടിച്ചവൻ
ഷാപ്പിലിറങ്ങി മിനുങ്ങി
ഭരണി പാട്ടുകൾ പാടി വിലസി
മടിയൻ കുഴിമടിയൻ
അമ്മ കൊടുത്തൊരു അരിയുടെ പണമായ്
ചന്തി കുലുക്കിയിറങ്ങി
ചന്തയിലേയ്ക്ക് നടന്നവ നന്ന്
അന്തിയടിച്ച് വിലസി
പിന്നെ ഓടയിൽ വീണ് മയങ്ങി.
വര : ശ്രി.M.k മനോജ്, കോതമംഗലം.