ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അശോക് കുമാർ*

കേരനിര മൂടി
ഭംഗി മലർ പാകി
കാണുമൊരു
കടവ് .
അച്ഛന്റെ
കടത്തുവള്ളമടുക്കുന്ന
കടവ് ….
ലാസ്യ ചലനമായി
എന്നിലൊഴുകിയെത്തുന്ന,
എനിക്കുള്ള വഞ്ചിയടുക്കുന്ന
കടവ് …
കടവെനിക്കത്
കരുതലെനിക്കു നിറയ്ക്കാൻ
വഞ്ചി കൂട്ടി വയ്ക്കുന്ന
കടവ് ….
രാപ്പകൽ
തുഴയെറിഞ്ഞ്
തുഴയെറിഞ്ഞ്
കടവിലടുപ്പ് പുകയ്ക്കാൻ
വിറകു കൂട്ടുന്നൊരച്ഛൻ.
കടവാം വീട്ടിനുള്ളിൽ
മേപ്പോട്ട് നോക്കിയാൽ
സൂര്യ കിരണങ്ങളൊരുമിച്ച്
തീ കൂട്ടുന്നതു കാണാം
കടവാം വീട്ടിനുള്ളിൽ
മേപ്പോട്ട് നോക്കിയാൽ
കാർമേഘങ്ങളുരുളുന്ന
മത്സരം കാണാം…
പകൽ മടങ്ങുമൊരു നേരം
കാറ്‌, പേമാരിയായൊരു നേരം
കടുത്തു വഞ്ചിയും
യാത്രികരും
മറഞ്ഞു പോയൊരു നേരം
കടവ്,
കാറ്റിലുലഞ്ഞ്
നിലംപൊത്തിയൊരു നേരം…
ജലോപരിയിലൊരുപാട്
ചേലകളൊഴുകിയ നേരം
കടവിലടുത്തു
ശിരസ്സിലണിഞ്ഞൊരു
തുവർത്ത് …
കടവ് പിഴിഞ്ഞ
വിയർപ്പിന്റെ തുവർത്ത്….
കടവാം വീടിന്
തണൽ വിരിച്ച തുവർത്ത് .

By ivayana