മൻസൂർ നൈന*

ഗാന്ധിജിയെ  ഹൃദയത്തിലേറ്റിയ  രണ്ട്   കുടുംബങ്ങളാണ്  ഫോർട്ടു കൊച്ചിയിലെ  കുരിശിങ്കൽ  ഫാമിലിയും  , മട്ടാഞ്ചേരിയിലെ  എന്റെ  സുഹൃത്തായ  Takku Bai യുടെ  മുത്തച്ചൻ  Mathuradas Asher ഉം  കുടുംബവും .

മട്ടാഞ്ചേരിയുമായുള്ള ഗാന്ധിജിയുടെ ആത്മബന്ധം …..
കൊച്ചിയിലെ ഗുജറാത്തികൾ ബനിയൻ സമുദായക്കാരാണ് . 1924 -ലും 1936 ലും രണ്ട് തവണ നമ്മുടെ രാഷട്ര പിതാവ് മഹാത്മാഗാന്ധി കൊച്ചിയിലെ ഗുജറാത്തി സ്ട്രീറ്റിൽ എത്തിയിട്ടുണ്ട് , മട്ടാഞ്ചേരിയിലെ Rahul N Asher എന്ന Takku Bai യുടെ മുത്തച്ചൻ Mathuradas Asher – ഉം മഹാത്മാ ഗാന്ധിയും തമ്മിൽ നിരവധി തവണ കത്തിടപാടുകൾ നടന്നിട്ടുണ്ട് .
മഥുരാദാസിന്റെ മട്ടാഞ്ചേരിയിലെ വീട്ടിൽ ഗാന്ധി സന്ദർശിച്ചിട്ടുണ്ട് . ഗാന്ധിജി സന്ദർശിച്ച മഥുരാദാസിന്റെ വീട് കൊച്ചിയുടെ ഗുജറാത്തി റോഡിൽ ഇന്നും ചരിത്രം സാക്ഷിയായി നിൽക്കുന്നു ….

മഥുരാദാസും ഭാര്യ മോത്തി ബെന്നും ജീവിതം ഗാന്ധിയോടൊപ്പം രാജ്യത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ചവരാണ് . ഗാന്ധിയുടെ നിർദ്ധേശത്തെ തുടർന്ന് പ്രക്ഷോഭ രംഗത്തിനിറങ്ങുവാനുള്ള മഥുരാ ദാസിന്റെ തീരുമാനത്തിൽ
സന്തോഷമറിയിച്ച് 1925 ആഗസ്ത് 20-ന് ഗാന്ധിജി അയച്ച ആദ്യ കത്ത് മുതൽ 1947 വരെ 350 ഓളം കത്തുകൾ ഗാന്ധിജി മഥുരാ ദാസിന് അയച്ചിട്ടുണ്ട്. Takku Bai യുടെ അച്ചൻ നരേന്ദ ആഷറും ഗാന്ധിജിയുമായി അടുത്തിടപഴകിയിട്ടുണ്ട് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ അദ്ധേഹം ജീവിതം ചിലവഴിച്ചിട്ടുണ്ട് . ഇവിടെ കൊച്ചിയിലെ ഗുജറാത്തി സ്ക്കൂളിലും ഗാന്ധിജി ഒരു ഹൃസ്വ സന്ദർശനം നടത്തിയിട്ടുണ്ട് …

Takku Bai ഇന്നും ഗാന്ധിജി തന്റെ അച്ഛനും , മുത്തച്ഛനും എഴുതിയ കത്തുകളും , ചിത്രങ്ങളും ഒരു അമൂല്യ നിധി പോലെ സൂക്ഷിക്കുന്നു .
കുരിശിങ്കൽ ഫാമിലി ….
സ്വാതന്ത്ര്യ സമര രംഗത്ത് നിരവധി സംഭാവനകൾ നൽകിയ കുടുംബമാണ് ഫോർട്ടു കൊച്ചിയിലെ കുരിശിങ്കൽ ഫാമിലി .
ഗാന്ധിജി നാരങ്ങ നൽകിയ അന്നത്തെ നാല് വയസ്സുകാരനാണ് ഇന്നത്തെ കൊച്ചിയിലുള്ള ഹോളിവുഡ് നടൻ തോമസ് ബർലി . ഒരിക്കൽ കെ.ജെ. ബർലിയും കുടുംബവും കോയമ്പത്തൂരിൽ ഗാന്ധിജിയെ സന്ദർശിക്കാൻ പോയപ്പോൾ ഒപ്പം നാല് വയസ്സുകാരൻ തോമസ് ബർലിയും ഉണ്ടായിരുന്നു അന്ന് ഗാന്ധിജി സ്നേഹപൂർവം ഒരു കൊച്ച് നാരങ്ങ കുട്ടിയായ തോമസ് ബർലിക്ക് നൽകി…

ബ്രിട്ടീഷ് കൊച്ചി സന്ദർശിക്കണമെന്ന് ആഗ്രഹം മഹാത്മാഗാന്ധി അറിയിച്ചു . 1936 ൽ ഗാന്ധിജി കൊച്ചിയിൽ എത്തിച്ചേർന്നു . ഗാന്ധിയുടെ സന്ദർശനത്തോടെ ബ്രിട്ടീഷ് കൊച്ചി ഇന്ത്യയുടെ ഭൂപടത്തിൽ സ്ഥാനം പിടിച്ചു , ബ്രിട്ടീഷ് കൊച്ചി ചരിത്രത്തിന്റെ ഭാഗമായി . ഗാന്ധിജിക്കായി കൊച്ചി ഒരുങ്ങി നിന്നു .
ഗാന്ധിയെ സ്വീകരിക്കാൻ കൊച്ചിയുടെ തെരുവുകൾ ജനനിബിഡമായി . ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനം ഫോർട്ടുകൊച്ചി കടപ്പുറത്തേക്ക് ഒഴുകി . അറബിക്കടലിനെ സാക്ഷിയാക്കി ജനം മറ്റൊരു സാഗരം തീർത്തു . അർദ്ധനഗ്നനായ ഫക്കീർ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ ആക്ഷേപിച്ച് വിശേഷിപ്പിച്ച
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ മാതൃരാജ്യത്തിന്റെ മോചനത്തിനായി സമരകാഹളം മുഴക്കിയ മഹാത്മാവിനു വേണ്ടി ജനം കണ്ണും നട്ടു കാതോർത്തു നിന്നു . അയ്യായിരത്തോളം ബ്രിട്ടീഷ് പട്ടാളക്കാർ ഗാന്ധിയുടെ പ്രസംഗം നടക്കുന്ന ഫോർട്ടുകൊച്ചി ബീച്ചിന് ചുറ്റും വലയം തീർത്തിരുന്നു . കാരണം ഗാന്ധി സുരക്ഷിതനായിരിക്കണം എന്നത് വളരെ പ്രാധാന്യമേറിയ കാര്യമായിരുന്നു . യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചത് തോമസ് ബർലിയുടെ അച്ചൻ കെ.ജെ. ബർലിയായിരുന്നു . അന്ന് ഗാന്ധിജി കൊച്ചിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ചരിത്രത്തിന്റെ ഭാഗമായി മാറി . അന്ന് ഗാന്ധിജി പറഞ്ഞത് …

” അറബികടലിന്റെ റാണിയായ കൊച്ചി , സാഹസികതയുടെ ഉത്തമ ഉദാഹരണമാണ് ”
സത്യത്തിൽ ആ വാക്കുകൾ എത്രയൊ സത്യമായിരുന്നു അതെ കൊച്ചി അന്നും ഇന്നും ചങ്കുറപ്പുള്ളവരുടെ ലോകമാണ് സാഹസികതയ്ക്ക് ഉത്തമ ഉദാഹരണമാണ് .
സുഭാഷ് ചന്ദ്ര ബോസ് അദ്ദേഹത്തിന്റെ ഇന്ത്യൻ നാഷ്ണൽ ആർമിക്കുവേണ്ടി ( INA) ഫണ്ട് സ്വരൂപിക്കുന്നതിനായി കാപ്‌റ്റൻ ലക്ഷ്മിയെ ഫോർട്ട് കൊച്ചിയിലേക്ക് അയച്ചു . അന്ന് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന ഫോർട്ടു കൊച്ചിയിലെ കുരിശിങ്കൽ തറവാട്ടിലും കാപ്റ്റൻ ലക്ഷ്മി എത്തിയിരുന്നു .

By ivayana