മൻസൂർ നൈന*
കൊച്ചിയുടെ ചരിത്രത്തിന്റെ നാഴികകല്ല് ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു . ഫോർട്ടു കൊച്ചി ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള മൈൽ സ്റ്റോണാണ് ഇപ്പോൾ അവഗണിക്കപ്പെട്ട് നിൽക്കുന്നത് . വിദ്യാർത്ഥികൾക്കടക്കം ഉപകാരപ്പെടാവുന്ന ഈ മൈൽ സ്റ്റോൺ ചെളി പുരണ്ട് വായിക്കാനാവാതെ നിൽക്കുന്നു . വായിച്ചറിയാൻ പാകത്തിൽ ഇത് എവിടെയെങ്കിലും സ്ഥാപിക്കപ്പെട്ടെങ്കിൽ അത് ഉപകാരപ്പെടുന്ന അറിവാകുമായിരുന്നു .
1503 -ൽ പോർച്ചുഗീസുകാർ ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായ ഇമ്മാനുവൽ ഫോർട്ട് ഫോർട്ടു കൊച്ചിയിൽ സ്ഥാപിച്ചത് .
1514 -ൽ ജൂത സമൂഹം കൊച്ചിയിലേക്ക് എത്തിയത് .
1568 – ൽ പരദേശി ജൂത സിനഗോഗ് സ്ഥാപിച്ചത് .
1522 -ൽ ഗോവയിൽ നിന്ന് കൊങ്കണി സമൂഹം കൊച്ചിയിൽ എത്തി ചേർന്നത് .
1653 – ൽ നടന്ന കൂനൻ കുരിശ് സത്യം .
1663 – ൽ കൊച്ചിയിലെ ഡച്ച് അധിപത്യം .
1889 – ൽ ഫോർട്ടു കൊച്ചി കൽവത്തിയിലുണ്ടായ വൻ അഗ്നിബാധ (great fire ) .
1920 -ൽ ഐലന്റിനായി ബ്രിസ്റ്റോയുടെ നേതൃത്വത്തിൽ ഡ്രഡ്ജിങ്ങ് ആരംഭിച്ചത്
തുടങ്ങി ഈ മൈൽ സ്റ്റോണിൽ എഴുതിയതും എഴുതാത്തവുമായ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് കൊച്ചിയുടെ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട് . പക്ഷെ അത് പലരും അറിയാതെ പോകുന്നു , കൊച്ചിയുടെ ചരിത്രം കൊച്ചീക്കാർ പോലും അറിയുന്നില്ല .
കൊച്ചിയുടെ ഈ മൈൽ സ്റ്റോൺ പോലെ തന്നേ ….