രാജു കാഞ്ഞിരങ്ങാട്*
രാവിലെ
അടുക്കളയിൽ
നനക്കല്ലിൽ
പുറമ്പണിയിൽ
ഓഫീസിൽ
സ്റ്റപ്പിൽ തൂങ്ങിനിൽ –
ക്കേണ്ടിവരുന്ന ബസ്സിൽ
വൈകുന്നേര
വേവലാതികളിൽ
പാതിരാകട്ടിലിൽ
അല്ലെങ്കിൽ,
കണക്കിൽപെടാത്ത
നേരത്തു വേണം
കവിത എഴുതാൻ
എന്നിട്ട്
ഒന്നും ചെയ്തില്ലെന്ന
മട്ടിൽ
നിത്യ ജോലിയിൽ
ഏർപ്പെടുക
കവിത എഴുതുകയേ
ചെയ്യരുത്
എഴുന്നുനിൽക്കണം
കവിത