ഷിബു കണിച്ചുകുളങ്ങര
മാമലനാടേ മലയാളനാടേ
മനനം ചെയ്യാൻ കഥകൾ നിരവധി
പണ്ട് പഴശ്ശിയിൽ പെറ്റൊരു വീരൻ അഭിമാനത്തിൻ പ്പെരുമയിൽ മുങ്ങി
വെള്ളക്കാരെ കടലു കടത്താൻ
ജീവത്യാഗം ചെയ്തോരു മഹിമയിൽ
വീരൻമാരാം പോരാളികൾ പലരും
നാടിന് വേണ്ടി പോരാടി മുന്നേറി
പലരും പലവിധ ഗാഥകൾ പാടിത്തന്നു
പാടിയപാട്ടിൽ പല പലകിളികൾ ചിലച്ചു
ഓട്ടൻതുള്ളലും കഥകളിയും പിന്നെ
ചാക്യാർകൂത്തും മലയാളക്കരയുടെപുണ്യം
വള്ളത്തോളും ശ്രീഗുരുവും പിന്നെ
വാഗ്ഭടനും ഭട്ടതിരിയും പിറന്നൊരു നാട്
കാടും മലയും തിടമ്പായി ഏറ്റി കണ്ണേറ്
കിട്ടാത പ്രകൃതി തൻ പുണ്യം കേരളമേ
നിന്നുടെ മടിയിൽ പെറ്റൊരു പുണ്യത്തിൽ
എന്നും മന്നവരാണീ മലയാളികൾ