ഖുതുബ് ബത്തേരി*
ചുട്ടുപൊള്ളുന്ന
ജീവിതപങ്കപാടുകളെ
കുറിച്ചറിയാൻ
ചുട്ടുപൊള്ളുന്ന
മണലാരണ്യത്തിലേക്ക്
എടുത്തെറിയപ്പെടണം.!
വിജനമാം
ഇടങ്ങളിൽ
മുളപൊട്ടിയുയർന്ന
കള്ളിമുൾച്ചെടികളെ
പോലെ
പറിച്ചെറിയാൻ
പറ്റാത്ത
വിധം
പ്രാരാബ്ദങ്ങളുടെ
ചുമടുകൾ
ഓരോ പ്രവാസിയുടെയും
മുതുകിൽ
ദൃശ്യമാവും.!
അഴിക്കുന്തോറും
മുറുകുന്ന
കയറുകൾ
കണക്കെ
പതിറ്റാണ്ടുകൾ
തള്ളിനീക്കുന്നവർ
ഇടയ്ക്ക്
പെയ്തൊഴിയുന്നത്
ഉറ്റവരെ
നിറഞ്ഞു
കാണുമ്പോഴാണ്.
ഉറ്റവരുടെ
സ്വപ്നങ്ങൾക്കുവേണ്ടിയുള്ള
ജീവിത
പരിത്യാഗങ്ങൾക്കിടിയിൽ
സ്വയം
ജീവിക്കാൻ
മറന്നുപോകുന്നവർ
ആവർത്തിക്കുന്ന
കള്ളം
സുഖമാണ്
എന്ന
വാക്കായിരിക്കും.!
ഒടുവിൽ
പ്രവാസം
കടപ്പാടുകൾക്ക്
വേണ്ടിയുള്ള
കടലുകടന്നുള്ള
നേടിയെടുക്കലും
ത്യാഗവും
നഷ്‍ടപ്പെടലുകളും
നിറഞ്ഞതാണ്.
💢