രചന – സതിസുധാകരൻ

ഇന്നലെ ഞാനൊരു പയർമണി നട്ടേ
ജീവജലവും കോരിയൊഴിച്ചേ
മൂന്നാം നാളത് പൊട്ടി മുളച്ചേ
എന്മനമാകെ മോഹമുദിച്ചേ
തളിരിലകൾ വന്നു നിറഞ്ഞേ
താങ്ങായിട്ടൊരു പന്തലുമിട്ടേ
പന്തലിലവളും കൈകൾ പിടിച്ച്
ഏന്തിവലിച്ചവൾ കയറിപ്പറ്റി
സന്തോഷം കൊണ്ടാർത്തു ചിരിച്ച്
പന്തിലിലൂടെ ഓടി നടന്നു.
കന്നിപ്പൂവായ് ഒന്നു വിരിഞ്ഞു
അവളിലെ മോഹം പൂത്തു തളിർത്തു.
മൂളിപ്പാട്ടായ് വണ്ടുകളെത്തി
പന്തൽ നിറയെ പൂക്കളമായി.
പല വർണ്ണത്തിൽ പറവക്കൂട്ടം
ചിറകുവിരിച്ചു പാറി നടന്നു.
കുളിരും കോരി കുഞ്ഞിപ്പവനൻ
കുളിർമഴയായി തൂകി നടന്നു.
പൂവുകൾതോറും കായ്കൾ വിരിഞ്ഞു
കൺകുളിരോടെ
ഞാൻ,
നോക്കി നടന്നു.

സതിസുധാകരൻ

By ivayana