കൊച്ചി∙ രാജ്യാന്തര യാത്രയ്ക്ക് വിമാന റൂട്ടുകൾ തുറന്നു നൽകുന്നതിനു പകരം ഇപ്പോൾ നിലനിൽക്കുന്ന ബബിൾ കോഡ് ഷെയറിങ് കരാറിൽപ്പെട്ട് യാത്ര മുടങ്ങിയ സ്വിസ് പൗരത്വമുള്ള കൂത്താട്ടുകുളം സ്വദേശിനി പരാതിയുമായി രംഗത്ത്. വിമാനക്കമ്പനി ജീവനക്കാരിൽനിന്നു മോശം . രാജ്യാന്തര യാത്രയ്ക്ക് വിമാന റൂട്ടുകൾ തുറന്നു നൽകുന്നതിനു പകരം ഇപ്പോൾ നിലനിൽക്കുന്ന ബബിൾ കോഡ് ഷെയറിങ് കരാറിൽപ്പെട്ട് യാത്ര മുടങ്ങിയ സ്വിസ് പൗരത്വമുള്ള കൂത്താട്ടുകുളം സ്വദേശിനി പരാതിയുമായി രംഗത്ത്. വിമാനക്കമ്പനി ജീവനക്കാരിൽനിന്നു മോശം പെരുമാറ്റവും അവഗണനയുമുണ്ടായതായി സൂറിച്ചിൽ വിദ്യാർഥിനിയായ ബിബിയ സൂസൻ കക്കാട്ട് പറഞ്ഞു.

കൃത്യമായ കാരണം പറയാതെ ശ്രീലങ്കൻ എയർവേയ്സ് യാത്ര നിഷേധിച്ചെന്നും പെൺകുട്ടി പറയുന്നു. സ്വന്തം വിവാഹത്തിനായി നാട്ടിലെത്തിയതാണ് ബിബിയ. കോളജിൽ അത്യാവശ്യമായി പോകുന്നതിന് വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ദുരനുഭവം. ഓൺലൈൻ വഴി ഖത്തർ എയർവേയ്സാണ് ടിക്കറ്റ് നൽകിയത്. ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിച്ചതിനെതിരെ ഖത്തർ എയർവേയ്സ്, ശ്രീലങ്കൻ എയർവേയ്സ് എന്നിവർക്കെതിരെ ബിബിയ പൊലീസിൽ‍ പരാതി നൽകിയിട്ടുണ്ട്. ഒടുവിൽ അമിത നിരക്കിന് മറ്റൊരു കമ്പനിയുടെ ടിക്കറ്റെടുത്ത് സൂറിച്ചിലേയ്ക്കു പോയി.
കോവിഡ് പ്രോട്ടോക്കോളുകൾ നിലനിൽക്കുന്നതിനാൽ വിവിധ രാജ്യങ്ങളിലേയ്ക്കുള്ള വിമാന റൂട്ടുകൾ തുറന്നു നൽകുന്നതിനു പകരം ബബിൾ കോഡ് ഷെയറിങ് കരാറാണ് ഇപ്പോഴും നിലനിൽക്കുന്നത്.


കൊച്ചിയിൽനിന്നു ശ്രീലങ്ക-ഖത്തർ-സൂറിച്ച് എന്നിങ്ങനെ യാത്രയ്ക്കുള്ള ടിക്കറ്റാണ് ബുക്കു ചെയ്തിരുന്നതെന്ന് ബിബിയ പറഞ്ഞു. ഖത്തർ എയർവേയ്സിന്റെ ടിക്കറ്റാണ് എടുത്തിരിക്കുന്നത്. അത് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ലെന്നു തറപ്പിച്ചു പറഞ്ഞു. കാരണം എന്താണെന്ന് രേഖാമൂലം തരാൻ ആവശ്യപ്പെട്ടിട്ടും തയാറായില്ല. തനിക്കു സീറ്റ് നമ്പർ വരെ അസൈൻ ചെയ്തിരുന്നു. സ്വന്തം പേരിൽ ടിക്കറ്റും ഉണ്ട്. എന്നിട്ടും ഫ്ലൈ ചെയ്യാൻ പറ്റില്ലെന്നതിന്റെ കാരണം എഴുതി നൽകാൻ അവർ തയാറായില്ല. പേ ചെയ്ത ടിക്കറ്റല്ലേ എന്നു ചോദിച്ചു, കൊളംബോവരെ വിടാൻ പറഞ്ഞു. അപ്പോൾ നിങ്ങൾ ഇന്ത്യനാണ്, പോകാൻ പറ്റില്ലെന്നാണ് പറഞ്ഞത്. സ്വിസ് പൗരയാണെന്നു പറഞ്ഞു.

“ഖത്തർ എയർവേയ്സുമായി സംസാരിക്കാൻ പറഞ്ഞപ്പോൾ അതു ഞങ്ങളുടെ പ്രശ്നമല്ല, നിങ്ങളുടെ പ്രശ്നമാണ്, ആരോടാണ് എന്നു വച്ചാൽ സംസാരിച്ചുകൊള്ളാൻ പറഞ്ഞ് ഒഴിവാക്കി വിട്ടു. മറ്റു നിവൃത്തി ഇല്ലാതെ വന്നതോടെ ഇന്ത്യയിലുള്ള സ്വിസ് എംബസിയിൽ വിളിച്ചു കാര്യങ്ങൾ പറ‍ഞ്ഞു. സ്വിസ് ഡിപ്ലോമാറ്റുമായി സംസാരിച്ചു. കൗണ്ടറിൽ ഇരുന്നവർക്കു ഫോൺ കൊടുക്കാൻ പറഞ്ഞു നൽകിയിട്ട് അവരോടു സംസാരിക്കാൻ പോലും ശ്രീലങ്കൻ എയൽലൈൻ ജീവനക്കാർ തയാറായില്ല. എനിക്കു സംസാരിക്കേണ്ട കാര്യമില്ലെന്നാണ് പിന്നെയും പറഞ്ഞത്. ലൗഡ് സ്പീക്കറിലിട്ട് എന്താണ് പ്രശ്നമെന്ന് ഉദ്യോഗസ്ഥൻ ചോദിച്ചിട്ടും മറുപടി പറയാൻ തയാറായില്ല. ഒറ്റയ്ക്കായിരുന്നതിനാലും യാത്ര അത്യാവശ്യമായതിനാലും കരഞ്ഞു പറഞ്ഞിട്ടും വിട്ടില്ല.
എംബസിയുമായി സംസാരിച്ചപ്പോഴാണ് ഇരു കമ്പനികളും തമ്മിലുള്ള കോഡ് ഷെയറിങ് ക്യാൻസൽ ചെയ്തിരിക്കുകയാണ് എന്ന വിവരം അറിയാനായത്. എംബസിക്കാർ ചോദിച്ചിട്ടും ഈ പറയാൻ അവർ തയാറായില്ല. എയർ ബബിൾ കരാർ ആണ് എന്നെല്ലാമാണ് ആദ്യമൊക്കെ തന്നോടു പറഞ്ഞത്. ഓരോ ഇൻഫോർമേഷൻ കിട്ടിയതനുസരിച്ച് അവർ മാറ്റിമാറ്റി പറഞ്ഞുകൊണ്ടിരുന്നു.അതോ ഗ്രൗണ്ട് ക്രൂകളുടെ ആശ്രിതർക്കുവേണ്ടിയുള്ള തിരുകികയറ്റുകലുകൾ ആണോ എന്ന് സംശയിക്കേണ്ടിവരുന്നു.

ചുരിദാറിട്ട്, മുടി പിന്നിക്കെട്ടി ഒരു സാധാരണ പെൺകുട്ടിയുടെ വേഷത്തിലാണ് വിമാനത്തിൽ കയറാൻ പോയത്. അവർ തന്ന പേപ്പറിൽ ബുക്കിങ് അതുപോലെ കൃത്യമായുണ്ട്. പിന്നെയാണ് ഇവർക്കു മനസിലായത് താൻ സ്വിസ് സിറ്റിസൺ ആണെന്ന്. എംബസിയിൽനിന്നു വിളിച്ചപ്പോൾ അവർക്ക് കാര്യങ്ങൾ കൈവിട്ടു പോയെന്നു മനസ്സിലായി. അതേസമയം തന്നെ മറ്റൊരാളോട്, ആരോടും ഒന്നും പറയരുത്, എന്റെ സ്വന്തം റിസ്കിൽ കയറ്റുകയാണെന്നു പറയുന്നതും കേട്ടു.

ഇതിനിടെ, സംഭവം സഹോദരൻ വിമാനത്താവളത്തിലെ പൊലീസിനെ വിളിച്ചു പറഞ്ഞു. പൊലീസ് എത്തി നന്നായി സഹായിച്ചു. പൊലീസ് എത്തിയ ശേഷമാണ് അവർ അൽപമെങ്കിലും സംസാരിക്കാൻ തയാറായത്. രണ്ട് എയർലൈൻസിനോടും ചോദിക്കുമ്പോൾ അറിയില്ല, റീഫണ്ട് തരില്ലെന്നാണ് പറഞ്ഞത്. തനിക്കു യാത്ര നിഷേധിച്ചതു കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിബിയ പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോളുകൾ നിലനിൽക്കുന്നതിനാൽ വിവിധ രാജ്യങ്ങളിലേയ്ക്കുള്ള വിമാന റൂട്ടുകൾ തുറന്നു നൽകുന്നതിനു പകരം ബബിൾ കോഡ് ഷെയറിങ് കരാറാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ബബിൾ എഗ്രിമെന്റ് നിലനിൽക്കുന്നത് എന്നു കൃത്യമായി പരിശോധിച്ച് ടിക്കറ്റ് എടുക്കാതിരുന്നതാണ് യാത്രകൾക്ക് ഇത്തരം തടസങ്ങളുണ്ടാകുന്നത്. ഉയർന്ന വിമാനയാത്രാ നിരക്കിനു കാരണവും ഇതേ കരാർ നിലനിൽക്കുന്നതാണെന്നും പറയുന്നു.

By ivayana