രചന :- ബിനു. ആർ.
വിഷം നുരക്കുന്ന ചിലന്തികൾ
തുപ്പലുകൊണ്ടു തീർക്കുമൊരു
ചതിവലയിൽ പലരും വീണീടവേ,
പലതും പുലമ്പാനാവാതെ
സ്പർദ്ധകൾ വളർത്തിടുന്നു
ചതിയന്മാരാം ഇരുകാലികൾ,
ചിന്തയില്ലാത്തവർ ചിലന്തികൾ
എട്ടുകാലിയുടെ പിന്മുറക്കാർ
ഞാനോ നീയോ എന്നുള്ളൊരു
വ്യർഥമായ ചിന്തതീർത്തവർ.
മനംമയക്കി കറക്കിക്കൂത്തി
വീഴ്ത്തുന്നൂ,തലയിൽ
ചീന്തേരിനാൽ ചീകിമിനുക്കും
തേനൂറുംവാക്കുകളാൽ,
മയക്കിവീഴ്ത്തുന്നൂ
സർവ്വവുംഅടിയറവുവയ്ച്ചു
കേഴുവോളം..!
എവിടെത്തിരിഞ്ഞുനോക്കിയാലും
അവിടെയെല്ലാം
ഇരയെകാത്തിരിക്കും
വലനൂലുകൾമാത്രം;
കരുതിയിരിക്കുക-
യെന്നുമാത്രമേ ചൊല്ലാൻ
കഴിയൂയെല്ലായിരയാവാൻ
പോകുന്നവരോടും..