താജുദ്ധീൻ ഒ താജുദ്ദീൻ*

നിഷേധിയും അരാജകവാദിയും ബുദ്ധീജീവിയും ആയവൻ്റെ പ്രിയ കൂട്ടുകാർ എന്നും തെരുവിൽ താമസിക്കുന്നവരായിരുന്നു, മദ്ധ്യവർഗ്ഗത്തിൻ്റെ സൗന്ദര്യബോധം വരച്ചിട്ട വ്യക്തി ജീവിത അന്തസഘർഷങ്ങളും സ്വപ്നങ്ങളും വ്യക്തി കേന്ദ്രികൃത മുതലാളിത്വ ബോധത്തിൻ്റെ പുനരാവിഷ്കാരമായി നമ്മുടെ കലകളുടെ സൗന്ദര്യ സങ്കൽപ്പം ഉള്ളവൻ്റെ ചരിത്രം അടയാളപ്പെടുത്തുമ്പോൾ

ജേണെന്ന ഒറ്റയാൾ പട്ടാളത്തെ പേടിച്ച ബുദ്ധിജീവി മണ്ഡലത്തിലെ ജോണിനെ അനുകരിച്ച പിൻഗാമികൾ, പലരും വിപണിയുടെ കാർണിവെല്ലിൻ്റെ അഭിനേതാക്കളും സംവിധായകരും മായി നടക്കുമ്പോഴും ജോണിൻ്റെ സ്റ്റിക്കർ ഒട്ടിച്ച് വായാടികളായി തിരുന്നവരെ കുറിച്ചെല്ല ഈ കഥ
കമ്മ്യൂണുകളായി വേർതിരിഞ്ഞ് ജീവിക്കുമ്പോഴും തെരുവിൻ്റെ ഹൃദയം നെഞ്ചിലേറ്റി നടന്ന ജീവിതത്തിൽ നിന്ന് പടിയിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാർ വളർത്തിയ ഒറ്റപ്പെടലിൻ്റെ സംസ്കാരത്തെ കുറിച്ച് അന്വേഷിക്കാൻ വന്ന രവിയെന്ന എഴുത്തുകാരൻ്റെ കാഴ്ചകളാണ്
എൽ.ഐ.സി.ഓഫീസർ ജോലിയിൽ നിന്ന് വിരമിച്ച് സിനിമാപഠനത്തിൽ ഗോൾഡ് മെഡലോടെ പാസാകുന്നതിന് മുമ്പ് തന്നെ ഋത്വി ഘടക്കിൻ്റെ അരാജക ജീവിതവും രാഷ്ട്രിയ കാഴ്ചപ്പാടും കണ്ണീലൊ അഗ്നി കൊണ്ട് കോർത്തെടുത്ത ജോണിനെ എല്ലാ സ്ഥലകാല ബുദ്ധീജീവികൾക്കും ഭയംമായി തന്നു ,എല്ലാ വ്യവസ്ഥാപിത സിനിമാ രീതികളെ യും പൊളിച്ചെഴുതാൻ തയ്യാറായ ജോണിന്. കൂട്ടായി കോഴിക്കോടൻ മണ്ണ് പാകം മായി നിന്ന കാലം നക്സൽ പ്രസ്ഥാനവും സാംസ്ക്കാരിക വേദിയുടെ വിചാരണയും തെരുവു നാടകങ്ങളും ജന ങ്ങളിലൊക്ക് ആയ്ന്ന്റങ്ങി വെന്നകാലം ,

ജനങ്ങൾ പുതു വസന്തത്തിൻ്റെ ഇടിമുഴക്കം കേട്ടറിഞ്ഞ കാലം നാടകവും നല്ല സിനിമയും സാധാരണ കാരനിലൊക്ക് പാലം മിട്ട ഫീലിം സൊസൈറ്റികളും സാംസ്ക്കാരിക നാടക പ്രവർത്തകരും സാധാരണ ജനങ്ങളുടെ നെഞ്ചിടപ്പ് ചുട്ടെടുത്ത കാലത്താണ് അൻസാരിയെന്ന ചുമട്ടുതൊഴിലാളി ഈ കുട്ടായ്മയിലെ ഭാഗം മായ് ലോകസാഹിത്യവും സിനിമയും ന്യൂ ലെഫ്റ്റ് റിവ്യൂവും എല്ലാം വായിക്കാൻ തുടങ്ങിയതെങ്കിലും ജോണിനെ ഒരിക്കലും കണ്ടിരുന്നില്ല ജനകീയ സിനിമാ പ്രവർത്തകരും മൊത്ത് പണ പിരിവിനും യോഗത്തിലും സിനിമാപ്രദർശനത്തിനും തെരുവിൽ നിന്ന് തെരുവിലൊക്കും ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലൊക്കും സഞ്ചരിച്ചിരുന്ന ഒരു കൂട്ടത്തിൽ അൻസാരിയും ഭാഗമായിരുന്നു.

വീട്ടിൽ അച്ഛനമ്മമാർ മക്കൾ വഴി തെറ്റി പോകുന്നതിനെ കുറിച്ച് വേവലാതിപ്പെടുന്ന കാലം ജീവിതത്തിൻ്റെ അർത്ഥം തേടി പോകന്ന അസ്ഥിത്വ അന്വേഷികളെ വേട്ടയാടിയ സാർത്രും കാമും കാഫ്ക്കയും എഴുതിയ കഥാപാത്രങ്ങൾ ചുറ്റിലും പിച്ചവെക്കുന്നത് തൊട്ടറിഞ്ഞ കാലം നിഷേയും ഹൈഡേക്കറും തെടുത്തു വിട്ട കരുത്തുള്ളവൻ്റെ സിദ്ധാന്തത്തിൽ കട പൊഴിഞ്ഞ് വിണവരുടെ ജീവിതത്തിലൊക്ക് തിരക്കഥയില്ലാതെ സിനിമയെടുക്കാൻ തുനിഞ്ഞ ജോണിനെ വിമർശിച്ചവരുടെയിടയിൽ ഒഡോസയെന്ന കമ്മ്യൂൺ രൂപപ്പെടുമ്പോൾ അവരിലെ ആ കാരവൃത്തിയും വൃത്തിയില്ലായ്മയും തർക്കിച്ച് താടിയും മുടിയും നീട്ടിയ നീളൻ കുപ്പായവും ഇറുകിയ ടൗഷറും കുളിക്കാത്ത തലമുടിയും മദ്യത്തിൻ്റെ മണവും കഞ്ചാവിൻ്റെ പുകയിലും ജീവിതം കത്തിച്ചു അറിവിനായി ദാഹിക്കുകയും പാവപ്പെട്ടവർക്കായി ശബ്ദിക്കുകയും ചെയ്ത ഈ കമ്മ്യൂൺ കേരളം മോത്തം പന്തലിച്ച് നിന്ന് നക്സലുകളുടെ രാഷ്ട്രിയ പ്രവർത്തനം കത്തിജ്വലിക്കുമ്പോഴും അൻസാരി നേരം പുലരുവോളം ഹിന്ദുസ്ഥാനി ആലപിച്ചുകൊണ്ടേയിരുന്നു.

ഒഡേസ യിലെ പ്രത്യേക കമ്മൂണുകളിൽ നാടകക്കാർ ചിത്രകാരൻമ്മാർ ,ചുമട്ട് തൊഴിലാളികൾ പാട്ടുകാർ വിദ്യാർത്ഥികൾ ഉദ്യോഗാർത്ഥികൾരാഷ്ട്രീയക്കാർചിന്തകർ തുടങ്ങിയെല്ലാരും ഒരുമനസു പോലെ ജീവിച്ചിരുന്ന കാലം സ്വന്തം ശരീരം മല്ലാതെ ബാക്കിയെന്തും പരസ്പരം പങ്ക് വെച്ചു ജീവിച്ചു കൂട്ടത്തിൽ ആർക്കെങ്കിലും വല്ല പ്രശ്നം ഉണ്ടായാൽ എല്ലാവരും കൂടി പരിഹരിക്കും
വീട്ടുകാർക്കും നാട്ടുകാർക്കും അവരോട് അത്രമതിപ്പില്ല മയക്കുമരുന്നിൻ്റെ അടിമകളായ വെറും താന്തോന്നി കളായവർ വ്യവസ്ഥാപിത രാഷ്ട്രീയക്കാർക്കും സംസ്‌ക്കാരിക പ്രവർത്തകർക്കും അരാജകവാദികൾ എന്നാൽ അവർക്കറിയാം താങ്കളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ പറ്റാത്ത സാമൂഹിക പരിസരത്ത് ജീവിക്കേണ്ടി വരുന്ന മാനസിക സഘർഷം ചിന്തക്കും പംനവും സംഗീതവും കബാലിയും ഗസലും സുഫീ സംഗീതവും കീർത്തനവും ചിത്രവും സിനിമയും നാടകവും ശാസ്ത്രവും പഠിച്ച് താങ്ങളുടെ ചിന്താശേഷി വർദ്ധിപ്പിക്കാൻ മാത്രം ജീവിക്കുന്നവർക്ക്

ജീവിക്കാൻ പറ്റാത്ത പരിസരം മണ് ജോലി ചെയ്യാൻ വേണ്ടി മാത്രം ജീവിക്കുന്ന ആൾക്കുട്ടത്തിൽ അന്യരായി ജീവിച്ച കമ്മൂണുകൾ ജോണിൻ്റെ മരണത്തോട് കൂടി ഒറ്റതിരിഞ്ഞ് വ്യക്തികളിലെക്ക് തിരിഞ്ഞ് പോയവരുടെ ആത്മാഹത്വയും ചിലർ അതിജീവനത്തിൻ്റെ പുതിയ ഇത്തിക്കണ്ണികളായി വ്യവസ്ഥയിൽ പറ്റിക്കുടിയവരേയും രവിക്ക് കണ്ടെത്താൻ സാധിച്ചു
അൻസാരി ഇപ്പോഴും കല്ലായ് റെയിൽവേ സ്റോഷൻ്റെ മുന്നിലെ കിണർ വക്കിലിരുന്ന് രാവും വെയിലും പകലുംമില്ലാതെ താടിയും മുടിയും നിരച്ചൂ ചുളി വിണ തൊലിയും ആഴ്ന്നിറങ്ങിയ കണ്ണുകളും നീർത്താതെ ഒരു കാലത്തിൻ്റെയോർമ്മകൾ പാടിതീരാതെ ജോണിനെ അറിയാത്ത ജോണിൻ്റെ സുഹൃത്ത് അൻസാരിയുടെ പാട്ട് കേട്ടതായി രവി തൻ്റെ പഠന കുറിപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

By ivayana