സതി✍️

ചിതറിയോടുന്ന
അക്ഷരക്കൂട്ടങ്ങൾ
നീർക്കുമിളകൾ കണക്കെ
പടയോട്ടത്തിനൊരുങ്ങവെ
സ്വയമെരിയുന്ന ചിരാതായ്
തെളിഞ്ഞുകത്തുന്ന
പ്രണയവെട്ടത്തിൽ കണ്ണീർകാഴ്ച്ചകൾകൊണ്ടുമറച്ച്
അനുരാഗം തേടുന്ന
നിഴൽക്കുന്നുകളിൽ വിരിച്ചാർത്തുപോൽ
ചിറകൊടിഞ്ഞ്
മിഴിനീരുമായലിഞ്ഞു
മുറിവുണങ്ങാത്ത
മനസ്സിൽ നിന്നും
നിണമിറ്റുവീഴുന്ന
പ്രണയാത്മാവായ്
അലയുന്നു..

By ivayana