അനിൽ ശിവശക്തി*

ചെളിപുരണ്ട കാലുയർത്തി നെറുകയിൽ ചവിട്ടുക
കാലമെത്ര മാറിയാലും
കർഷകൻ ശ്രേഷ്ഠനാ.
ഉടച്ചുവാർത്തു മണ്ണിനെ
ഉയിരുണർത്തി ചെടികളായ്
വിണ്ണിൽ നിന്നു വന്ന മഴത്തുള്ളി
വിണ്ട മണ്ണിൽ അന്നമാക്കി നീ.
ചേറുണർത്തി ചേലുണർത്തി
പോറ്റു മീ വിശപ്പിനെ.
ഉഴുത മണ്ണ് പൊന്നാക്കും
കർഷകാ നീ ശ്രേഷ്ഠനാ..
നിയമം എത്ര മാറിയാലും
നിയതി മണ്ണിനൊന്നുമാത്രം .
പെറ്റവയർ പോറ്റുംപോൽ
അമൃത് പെയ്യും കർഷകൻ.
ജീവനെത്ര കൊടുത്തു നിങ്ങൾ
രക്തസാക്ഷി ധീരനായ
ചോര വീണ മണ്ണിൻ മാറിൽ
പടനയിച്ചു ശക്തരായി.
കാലമെത്ര വഴിതെളിച്ചു
അശ്വമേധ യാത്രയിൽ
കർഷകാ നീ ശക്തസാക്ഷി
കർഷകാ നീ വിജയസാക്ഷി.

By ivayana