സായ് സുധീഷ്*
പണ്ട് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്ത് രാത്രിയിൽ കറന്റ് പോയാൽ ഹോസ്റ്റൽ മറ്റൊരു ലോകമാകും. വെളിച്ചത്ത് കണ്ടവരൊന്നും അവിടെയില്ലെന്നും മറ്റാരോക്കെയോ ആണ് ഉറക്കെ അലറി ജനറലൈസ്ഡ് തെറികൾ വിളിക്കുന്നത് എന്ന് തോന്നും. നമുക്കറിയാവുന്ന ഒരു സ്പെയ്സ് മറ്റെന്തൊക്കെയോ ആയി മാറും. വൈകാതെ കറണ്ട് വരും, ഉടനെ എല്ലാ ശബ്ദങ്ങളും സ്വിച്ചിട്ട പോലെ നിൽക്കും. ആ സമയത്ത് ഹോസ്റ്റൽ ഒരു ഇടത്തരം ചുരുളി ആയി ആണ് മാറിയിരുന്നതെന്ന് ഞാൻ ഇന്ന് മനസിലാക്കുന്നു.
പുതിയ നാല് തെറി പഠിച്ചേക്കാം, അറിയാലോ ലേറ്റസ്റ്റ് ട്രെൻഡ്സ് എന്തൊക്കെ ആണെന്ന് എന്ന് കരുതി ആരും പടം കാണണം എന്നില്ല. പടത്തിന്റെ ഉദ്ദേശവും അതല്ല. പത്ത് പതിനഞ്ചു കൊല്ലം മുൻപ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്ന് കേൾക്കാതിരുന്ന/മനസിലാക്കാതിരുന്ന ഒന്നും പടത്തിലില്ല. ഇതിൽ ഒരിക്കലും കറന്റ് വരില്ല എന്ന് മാത്രം.
മുന്നറിയിപ്പ് കിട്ടിയത് കൊണ്ട് കണ്ടത് തനിച്ചാണ് ഹെഡ്സെറ്റ് വച്ച്. വേണമെങ്കിൽ പ്രാഞ്ചിയേട്ടൻ പദ്മശ്രീയുടെ പെയിന്റിംഗ് കണ്ടിട്ട് പറഞ്ഞപോലെ ഇതിനൊക്കെ വല്ല്യേ വല്ല്യേ അർത്ഥണ്ട്ട്ടാ എന്നൊക്കെ ആശ്വസിക്കാവുന്നതേയുള്ളൂ. ബട്ട് എന്നാലും എനിക്ക് ഒരു സമാധാനം കിട്ടുന്നില്ല.
നോക്ക്യേഡാ അമേരിക്കയിലെ രണ്ട് സായിപ്പന്മാരെ അന്യഗ്രഹജീവികൾ അവരുടെ വണ്ടിയിൽ കയറ്റിക്കൊണ്ട് പോയി എന്ന ചായക്കടയിൽ ഇരുന്നു വാർത്ത വായിക്കുന്ന ആള് പറഞ്ഞപ്പോ സിംബോളിക്ക് ആയിട്ട് സജീവനും അന്റണിയും(?) എന്നെന്നേക്കുമായി തിരിച്ചു വരാനാകാത്ത മറ്റൊരു ലോകത്തേക്ക് പോകുന്നു എന്നേ തോന്നിയുള്ളൂ. കൂടെ ഞാനും പെടും എന്നൊന്നും ആ സമയത്ത് അലോയ്‌ച്ചില്ല.
അവര് കയറിയ ജീപ്പ് ആ പാലം കടന്ന സമയത്ത് എനിക്കെന്തോ ജുമാഞ്ചി ഓർമ്മ വന്നു. (അല്ലെങ്കിലും ഒരു സിനിമ കാണുമ്പോഴോ, പാട്ട് കേൾക്കുമ്പോഴോ, പുതിയ ഒരാളെ കാണുമ്പോഴോ ഒക്കെ വേറെ ഒരെണ്ണം കൂടി ഓർമ്മ വരുന്നത് എനിക്ക് പതിവാ)
പാലം കടന്നതോടെ പെട്ടന്ന് എനിക്ക് കറണ്ട് പോയ പഴയ ഹോസ്റ്റൽ ഓർമ്മ വന്നു.
ശബ്ദവും വിഷ്വലുകളും ഒക്കെ വേറെ ഒരു ഡയമൻഷനിൽ പോയി ഞാനും അതിനകത്ത് പെട്ടു. പിന്നെ ആകെ കൺഫ്യൂഷൻ ആയിരുന്നു. ഓ ഇതത് തന്നെ എന്ന് ഉറപ്പിച്ച പലതും ഉടനെ തന്നെ ഇനി അത് തന്നെ ആവോ ന്നൊക്കെ തോന്നിപ്പിക്കുന്ന കൺഫ്യൂഷനൊക്കെ പിന്നെ അങ്ങോട്ട് ശീലമായി.
എന്തായാലും എനിക്ക് മനസിലായതാണോ പെല്ലിശേരി ഉദ്ദേശിച്ചത് എന്ന് അറിയില്ല. എനിക്ക് മനസിലായ കഥയിൽ ആവശ്യമില്ലാത്ത ആളുകൾ ഒക്കെ ആ സിനിമയിൽ ഉണ്ടേ ഇനി അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ വേറെ കഥയുണ്ടോ? മൊത്തതിൽ ആ പിടിച്ചേ എന്ന് പറഞ്ഞു നോക്കുമ്പോ മനസിലാവും കയ്യീന്ന് വഴുതീന്ന്.
പണ്ട് ട്രെയിലറിൽ കണ്ട ആത്മീയതയുടെ ഡാഷ് എന്ന ഡയലോഗ് ഒന്നും പടത്തിലില്ല.അതെന്തിനാ കട്ട് ചെയ്തതാവോ, ഇനി അത് പ്രേക്ഷകൻ പറയേണ്ട ഡയലോഗ് ആണോ, എങ്കി ഓർമ്മ വന്നെങ്കിലും ഞാൻ സ്കിപ്പായിപ്പോയി 😢
മൊത്തത്തിൽ ആകെ കൺഫ്യൂഷൻ ആണ്. ഇനീപ്പോ ആ വഴിക്ക് പോണോ, അല്ലെങ്കി ഈ വഴി വച്ചു പിടിക്കണോ, അതോ തിരിച്ചു നടന്നാലോ?
എന്തെരോ എന്തോ 🤔
NB :
1) റാൻഡം ഷോട്സിന് ബിജിഎം ചേർത്ത് പ്രേക്ഷകരുടെ മെഡുലാ ഓഫ് ഒബ്ളാങ്ഗട്ടയെകൊണ്ട് പുഷപ്പ് എടുപ്പിക്കണ ഐറ്റം വരാനുണ്ട്, അവന്റെ ചെരുപ്പിന്റെ വാർ അഴിക്കാനുള്ള യോഗ്യത പോലും ഉണ്ടാവില്ല ചുരുളിക്ക്
- പണ്ട് ലൈനക്സ് പഠിക്കാൻ വേണ്ടി ഒരു പുസ്തകം എടുത്ത് നീർത്തിയപ്പോ ദേണ്ടെ കിടക്കാണ് GNU, എന്നിട്ട് അതിന്റ എക്സ്പാൻഷൻ GNU is Not Unix എന്നും, ഞങളീ സീൻ പണ്ടേ വിട്ടതാ ലിജോ 😏