ജീ ആർ കവിയൂർ✍️

വെയിലു പെയ്യ്തു
നനഞ്ഞൊട്ടി മെല്ലെ
വഴിമുറിച്ചു കടന്നു
പുസ്തകങ്ങളുടെ സാമീപ്യം
നിറഞ്ഞ ലോകത്തേക്ക്
മൃതരായവരും ശയ്യാവലമ്പരും
വിസ്മൃതിയിലാണ്ടു കിടപ്പു
മരിച്ചിട്ടില്ലാത്തവർ തലപൊക്കി
നോക്കുന്നത് പോലെ തോന്നി
ഏറെ നോവറിയിച്ച നോവലുകൾ
നടന്നു വഴിത്താരകളൊടുങ്ങാത്ത
സഞ്ചാര സാഹിത്യങ്ങളും ലോഹ്യം
വിട്ടും ലോകോത്തരമാവേണ്ടിയതാം
ലേഖനങ്ങൾ ഇവക്കൊക്കെ ആവശ്യക്കാർ
ഏറെ ഉള്ളത് പോലെ പൊട്ടി തട്ടി കിടപ്പു
കവിത ‘ക’ യുമില്ലാതെ വിതയുമില്ലാതെ
വായിക്കപ്പെടാതെ ഏറെ പൊടി തിന്നു
പുനർവായനയില്ലാതെ പടച്ചു വിടുന്നു
എങ്കിലും ചിലതൊക്കെ പൊട്ടി ചിനക്കുന്നുണ്ട്
ആത്മനോമ്പാനങ്ങളുടെ വെളിപാടായ്
മുഴങ്ങുന്നുണ്ട് പരിവേദനകളായ് പരിഭവുമായ്
ഉണ്ട് മോചന ദ്രവ്യങ്ങൾ കൊടുത്തു
കാലം കാത്തു കിടപ്പുണ്ട് നല്ലൊരു
നാളെയുടെ പുലരിയും കാത്തു
സ്വപ്നങ്ങളുമായി ഉണർവിന്റെ
കാലൊച്ചക്കു കാതോർത്ത് കൊണ്ട്

By ivayana