ഒ. കെ. ശൈലജ ടീച്ചർ*

വേർപാടിൻ വേദന തളം
കെട്ടിയ മനസ്സിൻ വിങ്ങലിൽ
ആശ്വാസത്തിന്റെയൊരു കുഞ്ഞു
കൈത്തിരി വെട്ടമായി
പാറുന്ന മിന്നാമിന്നിയായി
വന്നുവല്ലോ നിങ്ങൾ
നിദ്രയിൽ കിനാവിന്റെ
പൂന്തോപ്പിൽ വിരിയുന്ന
സ്നേഹപ്പൂക്കളാൽ
കുഞ്ഞു വെട്ടമായി ശോഭ
നൽകാനെത്തിയല്ലോ
നോവുമെന്നോർമ്മകൾക്ക്
പുതുനിറമേകിയല്ലോ
നന്ദിയോതട്ടെ സൗഹൃദങ്ങളെ
പ്രത്യാശയേകിയ നന്മതൻ
ആത്മമിത്രങ്ങളെ… 🌹

By ivayana