മറഡോണ, ഫുട്ബോളിനെ കുറിച്ച് അറിയാത്തവർക്കും പോലും ഈ പേര് സുപരിചതമാണ്. അവരെ പോലും ഒരു നിമിഷം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു 2020 നവംബർ 25ന് പുറത്ത് വന്നത്. ഫുട്ബോൾ ദൈവം, ഇതിഹാസം എന്നിങ്ങിനെ വാഴ്ത്തിപാടൻ ഒരുപാട് വിശേഷണങ്ങൾ ഉള്ള ഡിഗോ അർമാൻഡോ മറഡോണ ജീവതത്തിന്റെ ബൂട്ടഴിച്ച് വെച്ചു. ആ വാർത്ത പുറത്ത് വന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല ഫുട്ബോൾ ലോകത്തിന്.

70കളിലെ അവസാനം മുതൽ ഫുട്ബോൾ തന്റെ കാൽകീഴിലേക്ക് കൊണ്ടുവന്ന അഞ്ചടി അഞ്ചിഞ്ചുകാരനെ ഏതൊരു ഫുട്ബോൾ പ്രേമിയും തന്റെ നെഞ്ചിനുള്ളിൽ കരുതും. മൈതാനത്ത് വേഗത്തോടൊപ്പം അസാമാന്യമായി ആ ഡ്രിബിളിങ് കഴിവ് ആരും ഒന്ന് മോഹിച്ച് പോകും. അതപോലെ തന്നെ പ്രശസ്തിയുടെ കൊടുമുടി താണ്ടി നിൽക്കുമ്പോൾ അവിടെ നിന്ന് അഘാതത്തിലേക്ക് പതിക്കുന്ന മറഡോണയുടെ ജീവിതം കാണുമ്പോൾ ഒരോ ഫുട്ബോൾ ആരാധകനും ഒന്ന് പകച്ച് പോകകയും ചെയ്യും.

1960ത് ഒക്ടോബർ 30ന് ബ്യൂണസ് ഏരിസിലെ ലാൻസെന്ന് ഗ്രാമത്തിലായിരുന്നു ഫുട്ബോളിനെ അടക്കി വാഴ്ന്നിരുന്ന കിരീടം നഷ്ടപ്പെട്ട രാജാവിന്റെ ജനനം. ഡോൺ ഡീഗോ സാൽമ സാൽവദോറ ദമ്പതികളുടെ അഞ്ചമാത്തെ മകനായി ജനിച്ച മറഡോണ തന്റെ ദാരിദ്രത്തെ പടവെട്ടിയത് മൈതാനത്തെ ഡ്രിബിളിങിലൂടെയായിരുന്നു. മൂന്നാം പിറന്നാളിന് ലഭിച്ച പന്തിനോട് തോന്നി ഭ്രമം അവനെ മൈതനത്തിലേക്കെത്തിച്ചു.

മറഡോണയുടെ വേഗതയും പന്ത് കൈയ്യടിക്കി വെക്കാനുള്ള കഴിവും മനസ്സിലാക്കിയ പ്രദേശത്തെ മുതിർന്ന താരങ്ങൾ അവനെ ലിറ്റിൽ ഒനിയൻസ് എന്ന ക്ലബിലെടുത്തു. ശേഷം ലിറ്റിൽ ഒനിയനിസിന്റെ മാത്രമല്ല ആ പ്രദേശത്തെ തന്നെ ഒരു സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു മറഡോണ. പിന്നീട് കളി മുതിർന്ന താരങ്ങൾക്കൊപ്പമായി. ഇതൊരു വാർത്തയായി മാറുകയും ചെയ്തു. ഒരു പ്രാദേശിക മാധ്യമം മറഡോണയുടെ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് അവനെ അർജന്റീനയുടെ ഫുട്ബോൾ താളങ്ങളിലേക്കുള്ള വഴിത്തിരിവായി.

ആ ലേഖനത്തിന് ശേഷം ലിറ്റിൽ ഒനിയിൻസിൽ നിന്ന് മറഡോണ 12-ാം വയസിൽ ലോസ് സെബോല്ലിറ്റാസ് എന്ന ക്ലബിലേക്കെത്തി. അവിടെ നിന്നുള്ള നാല് വർഷം കഴിഞ്ഞ് 1976ലാണ് മറഡോണ പ്രഫഷണൽ ഫുട്ബോളിലേക്ക് പ്രവേശിക്കുന്നത്. സെബോല്ലിറ്റാസിൽ നിന്ന് അർജന്റീനയിലെ ഒന്നാം ലീഗ് ടീമായ അർജിന്റോസ് ജൂനിയേഴ്സിലെത്തി. അവിടെ മറഡോണ തന്നെ മാത്രമല്ല ആ ടീമിനെ തന്നെ മാറ്റിയെടുക്കുകയായിരുന്നു. നാല് വർഷം കൊണ്ടാണ് ലീഗിലെ സ്ഥിരം അവസാന സ്ഥാനക്കാരായ അർജിന്റോസ് ജൂനിയേഴ്സ് രണ്ടാം സ്ഥാനത്തെത്തി. 

ലീഗിലെ പ്രകടനം മറഡണോയുടെ അർജന്റീനിയൻ ദേശീയ ടീമിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കി. 1977ൽ ഹംഗറിക്കെതിരെ ദേശീയ ടീമിനുവേണ്ടി ആദ്യ മത്സരത്തിനായി ഇറങ്ങി. 1978ൽ ലോകകപ്പിലേക്ക് പരിചയക്കുറവും പ്രായം കുറഞ്ഞെന്ന് പേരിൽ ടീമിൽ നിന്നൊഴുവാക്കി. എന്നാൽ മറഡോണയുടെ തുടക്കം അതിന് ശേഷമായിരുന്നു. 1979തിൽ സ്കോട്ടിഷ് ടീമിനോട് ആദ്യ ഗോൾ നേടി മറഡോണ തന്റെ ഗോൾ വേട്ട ആരംഭിച്ചു. 

തുടർന്ന് 1981ൽ ബോക്ക ജൂനിയേഴ്സിലേക്ക് 1.96 മില്ല്യൺ ഡോളറിന് മറഡോണ എത്തി. ആ വർഷം ബൊക്ക ജൂനിയേഴ്സ് ലീഗ് സ്വന്തമാക്കിയതോടെ മറഡോണ അർജന്റീന സൂപ്പർ താര പദവിയിലേക്കെത്തി. എന്നാൽ അടുത്ത വർഷം നടന്ന ലോകകപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങി അർജന്റീന പുറത്തായി. 

1983ൽ ബാഴ്സലോണയിലേക്കത്തിയതോടെയാണ് മറഡോണയുടെ ഫുട്ബോൾ ജീവതം മാറി തുടങ്ങിയത്. അന്ന് റിക്കോർഡ് തുകയായ 9.91 മില്ല്യൺ ഡോളറിലെത്തിയ അർജന്റീനിയൻ സൂപ്പർ താരം മികച്ച തുടക്കമായിരുന്നു ലഭിച്ചത്. എന്നാൽ മെല്ലെ ക്യാമ്പ് നൗവിൽ താരത്തിന്റെ പ്രകടനങ്ങൾ വിവാദത്തിലേക്ക് വഴിവെക്കുകയായിരുന്നു. ബാഴ്സയിൽ വെച്ചാണ് താൻ കൊക്കെയ്ൻ ഉപയോഗം ആദ്യമായി ആരംഭിച്ചതെന്ന് മറഡോണ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 

വീണ്ടും റിക്കോർഡ് തുകയ്ക്ക് മറ്റൊരു കൂടുമാറ്റം. പ്രതിരോധകോട്ടയെന്ന് പറയുന്ന സിരി എയിലേക്ക്. നാപ്പോളി അന്ന് 13.54 മില്ല്യൺ ഡോളറിനാണ് മറഡോണയെ സ്പെയിനിൽ നിന്ന് ഇറ്റലിലേക്കെത്തിച്ചത്. അതായിരുന്നു മറഡോണയുടെ തിരിച്ച് വരവ്.

1994 ലോകകപ്പിൽ വെച്ച് നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അങ്ങനെ മയക്കുമരുന്ന് ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനാകാതെ 1997ൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു. പിന്നീട് പരിശീലക വേഷത്തിലെത്തിയെങ്കിലും മറഡോണയ്ക്ക് അതിൽ ശോഭിക്കാനായില്ല.

മരണം ശേഷവും മറഡോണ ഒരു വിവാദ നായകനായി തുടരുകയാണ്. അടുത്തിടെ ഒരു ക്യൂബൻ വനിത മറഡോണയ്ക്കെതിരെ പീഡനക്കുറ്റം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. 16 വയസ്സുള്ളപ്പോൾ ഇതിഹാസം താരം തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ക്യൂബൻ വനിത അർജന്റീനയൻ നിയമ വകുപ്പിന് പരാതി നൽകിയിരിക്കുന്നത്.  

കോച്ചെന്ന വേഷത്തിൽ നിൽക്കവെ തന്നെയാണ് മറഡോണ തന്റെ ജീവിതമെന്ന ജേഴ്സി ഊരിവെക്കുന്നത്. എന്നിരുന്നാലും ആ പത്താം നമ്പർ ജേഴ്സിക്കാരൻ അർജന്റീനയ്ക്കായി ലോകകപ്പ് ഉയർത്തിയ ചിത്രം എന്നും ഒരു ഫുട്ബോൾ ആരാധകന്റെ ഇടം നെഞ്ചിൽ കാണും. 

By ivayana