ഫൊക്കാനയുടെ  സ്ഥാപക നേതാക്കളിൽ ഒരാളും ,  മുൻ ജനറൽ സെക്രട്ടറിയും  അമേരിക്കയുടെ സാമുഖ്യ  സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ആയിരുന്ന   സണ്ണി വൈക്ലിഫിന്റെ   നിര്യാണത്തിൽ  ഫൊക്കാന   നടത്തിയ  അനുശോചന യോഗവും   അനുസ്മരണച്ചടങ്ങും  വികാരനിർഭരമായിരുന്നു.  അമേരിക്കൻ മലയാളികളുടെ ആദ്യകാല കുട്ടായ്‌മക്ക് നേതൃത്വം  നൽകിയവരിൽ  ഒരാളായ  സണ്ണി വൈക്ലിഫിന്റെ അനുസ്മരണച്ചടങ്ങു  ഏവരേയും ഈറനണിയിച്ചു.

ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ സ്വാഗതം അരുളിയ ചടങ്ങിൽ അമേരിക്കയിലെ  മുൻ ഇന്ത്യൻ അബാസിഡർ റ്റി. പി. ശ്രീനിവാസൻ, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഡോ. എം . വി . പിള്ള ,മുൻ ഫൊക്കാന പ്രസിഡന്റുമാരായ ഡോ. അനിരുദ്ധൻ,  ഡോ. പാർഥസാരഥിപിള്ള, ജെ. മാത്യൂസ്, കമാൻണ്ടർ ജോർജ് കോരുത്, പോൾ കറുകപ്പള്ളിൽ, ജി .കെ . പിള്ള, മറിയാമ്മ പിള്ള , ജോൺ പി .ജോൺ, മുൻ ഫോമാ പ്രസിഡന്റുമാരായ ബേബി ഉരാളിൽ , ജോൺ ടൈറ്റസ്   തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങ് ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. അമേരിക്കയുടെ   ഡെപ്യൂട്ടി അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് ഗവൺമെന്റ് വൈഡ് പോളിസിയിൽ  പ്രവർത്തിക്കുന്ന (വൈറ്റ് ഹൗസ്സിൽ )  റെവ. ഫാദർ അലക്സാണ്ടർ കുര്യന്റെ പ്രാർത്ഥനയോട്   അനുശോചന യോഗം ആരംഭിച്ചത്.

ഫൊക്കാന സെക്രട്ടറി ടോമി കോക്കാട്ട് മോഡറേറ്റർ ആയി പ്രവർത്തിച്ചു.

അമേരിക്കൻ മുൻ അബാസിഡർ റ്റി. പി. ശ്രീനിവാസൻ തന്റെ അനുസ്മരണയിൽ അമേരിക്കയിൽ പ്രവർത്തിച്ചപ്പോൾ സണ്ണി വൈക്ലിഫു മായി ഉണ്ടായിരുന്ന സൗഹൃദവും ഫൊക്കാന എന്ന സംഘടനയുടെ  പിറവിക്ക് വേണ്ടി അദ്ദേഹം ചെയ്യ്ത സേവനങ്ങളും വിവരിച്ചു.  ഒരിക്കലും അമേരിക്കൻ മലയാളികൾക്ക്  മറക്കാൻ സാധിക്കാത്ത  ഒരു വെക്തിത്വമാണ് സണ്ണി വൈക്ലിഫിന്റേത്.  മലയാളികളുടെ  ഏത് പ്രവർത്തങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹമാണ് അമേരിക്കൻ മലയാളികളെ അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു  ഇറങ്ങുവാൻ പ്രേരിപ്പിച്ചത്.

ഡോ. എം . വി . പിള്ള  തന്റെ അനുസ്മരണത്തിൽ  സണ്ണി വൈക്ലിഫ്‌  ഫൊക്കാനക്ക് വേണ്ടി അദ്ദേഹം  ചെയ്‌ത സേവനങ്ങളെ   അനുസ്മരിച്ചു  സംസാരിച്ചു.  ഭാഷക്ക് ഒരു ഡോളർ എന്ന ആശയം നടപ്പാക്കാൻ വേണ്ടി അദ്ദേഹം പ്രവർത്തിച്ചതിനെയും ഓരോ ഫൊക്കാന കൺവെൻഷനിലും ഭാഷക്ക് ഒരു ഡോളർ എന്ന ബോർഡുമായി  നമ്മളിലേക്ക് ഇറങ്ങി വന്നിരുന്ന അദ്ദേഹത്തിന്റെ വേറിട്ട പ്രവർത്തന ശൈലി  നമ്മൾ രണ്ടുകൈയും നീട്ടിയാണ് സ്വികരിച്ചത്. എപ്പോഴും  ചിരിക്കുന്ന മുഖവുമായി മാത്രമേ നമുക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചിട്ടുള്ളു എന്നും ഡോ. എം . വി . പിള്ള അഭിപ്രായപ്പെട്ടു.

കഴിവുറ്റ ഒരു നേതാവിനെയും   നല്ല ഒരു സുഹൃത്തിനെയും സഹോദരനെയും ആണ് എനിക്ക്    നഷ്‌ടമായത്, സംഘടനാപ്രവർത്തനം എന്നും ഞങ്ങൾ  ഒരുമിച്ചാണ് നടത്തിയിരുന്നതെന്നും ‌ ഡോ. പാർഥസാരഥിപിള്ള  അഭിപ്രായപ്പെട്ടു.

 ഫൊക്കാനയുടെ ആരംഭം മുതൽ തന്നോടൊപ്പം പ്രവർത്തിച്ച സണ്ണി വൈക്ലിഫ്‌  കഴിവുറ്റ ഒരു സംഘാടകനും മലയാളികളുടെ  ഏത്  പ്രശ്നങ്ങൾക്കും മുമ്പിൽ നിൽക്കുന്ന ആളുമായിരുന്നു എന്ന്   ഡോ. അനിരുദ്ധൻ അഭിപ്രായപ്പെട്ടു .

മുൻ ഫൊക്കാന പ്രസിഡന്റുമാരെയും മുൻ ഫോമാ പ്രസിഡന്റുമാരെയും  കൂടാതെ ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർ മാമ്മൻ സി ജേക്കബ് , ഫോമാ സെക്രട്ടറി ജോസ്  എബ്രഹാം,  ഫൊക്കാന  ഭാരവാഹിക ആയ  സജിമോൻ ആന്റണി, ശ്രീകുമാർ ഉണ്ണിത്താൻ , സുജ ജോസ് , വിജി നായർ, പ്രവീൺ തോമസ് , ഷീല ജോസഫ്, ലൈസി അലക്സ് ,ഫിലിപ്പോസ് ഫിലിപ്പ്, വിനോദ് കെആർകെ,  എബ്രഹാം ഈപ്പൻ , സണ്ണി മാറ്റമന, ടി എസ് . ചാക്കോ , കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ   ഫൊക്കാന മുൻ ഭാരവാഹികൾ ആയ  ടി . എൻ. നായർ, രാജൻ പാടവത്തിൽ, തോമസ് തോമസ്, ലീല മാരേട്ട്, സണ്ണി ജോസഫ്,ഗണേഷ്  നായർ ,ട്രസ്റ്റി മെംബേസ് ആയ ബെൻ പോൾ , ഡോ . മാത്യു വർഗീസ്     എന്നിവരും അനുശോചനം അറിയിച്ചു സംസാരിച്ചു. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ,  ഷാഹി പ്രഭാകർ, ഡോ. ജേക്കബ് തോമസ് ,കോശി കുരുവിള  ,കല ഷാഹി, മോഹൻ രാജ് ,  എ . സി . ജോർജ് , സുരേഷ് രാജ്, രഹു നമ്പിയാർ,  ആന്റോ വർക്കി ,ജോൺ മാത്യു , ഡോ. ഗബ്രിയൽ റോയി ,അനിൽ നായർ , ബോസ് വർഗീസ്    തുടങ്ങി നിരവധി ആളുകൾ പങ്കെടുത്ത അനുശോചന യോഗത്തിൽ ഏവർക്കും പറയാനുണ്ടായിരുന്നത് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച  ആ  നല്ലകാലത്തിന്റെ  സ്മരണകൾ പുതുക്കലായിരുന്നു.  

ഡോ . രഞ്ജിത്  പിള്ള, എറിക് മാത്യു, വിപിൻ രാജ്  എന്നിവർ  കോർഡിനേറ്റേഴ്‌സ് ആയി പ്രവർത്തിച്ചു.

 ട്രീസ  വൈക്ലിഫ് ഈ  വിഷമ ഘട്ടത്തിൽ ആശ്വാസവാക്കുകളുമായി എത്തിയ ഏവർക്കും  നന്ദി രേഖപ്പെടുത്തി. തന്റെ ഭർത്താവു മലയാളികളെയും മലയാളീ  സമൂഹത്തെയാണ് വരെ അധികം സ്നേഹിച്ചിരുന്നെന്നും, അവരുടെ പ്രശ്ങ്ങൾക്കു അദ്ദേഹം എന്നും മുന്നിൽത്തന്നെ ഉണ്ടായിരുന്നു. ഇത്രയും  പെട്ടെന്ന്  ഒരു അനുശോചനയോഗം  ചേർന്നതിനെ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായരെയും കമ്മറ്റിയോടും നന്ദി പറയുകയും ചെയ്തു.

പൊതു ദര്‍ശനം:

വ്യാഴാഴ്ച  രാവിലെ 9  മുതൽ 10 .30 വരെ  (ജൂൺ 4 )  
Fredrick 7th day Adventist’s Church
6437 Jefferson Pike
Fredrick ,Maryland. 21703

 തുടര്‍ന്ന്  സംസ്‌കാരവും നടത്തുന്നതാണ്. 

By ivayana