രചന: രാജീവ് ചേമഞ്ചേരി*

കാടറിയുന്നവൻ കാടൻ……..
കാടിൻ്റെ കഥ പറയുന്നതും കാടൻ!
കാടിന്നകത്തെവിടെയാണേലും-
കരുതലിൻകരുത്തായ കാടൻ!
കാഠിന്യമേറിയ പാതകൾ താണ്ടുവാൻ-
കണ്ണായ് മാറുന്ന കാടൻ ….
കയ്യിലൊതുക്കി കുഞ്ഞിനെയെന്നപ്പോൽ-
കൊണ്ടു നടക്കുന്ന കാടൻ…….
കാലങ്ങളെത്രയോ മൺമറഞ്ഞീടിലും-
കാത്തുകൊള്ളുമെൻ അമ്മയെയെന്നും!
കാലഘട്ടത്തിൻ മാറ്റൊലി ചിറകിലും-
കാടൻ്റെ യാത്രയും അമ്മതൻ കൂടെ!
കൂടുതൽ താളുളളയച്ചടി മഷികളാൽ-
കാടിൻ്റെ കാവ്യങ്ങൾ പലതുണ്ട് തട്ടിൽ!
കാടനേകുന്ന മാതൃസ്നേഹത്തിൻ്റെ പാലാഴി!
കനകലിപികളിലെഴുതിടാം ഹൃത്തിൽ….

By ivayana