സോമരാജൻ പണിക്കർ*
പത്തു വർഷമായി അരീക്കരയെപറ്റി എഴുതുമ്പോൾ ഒക്കെ പല സുഹൃത്തുക്കളും ചോദിക്കുന്ന ഒരു ചോദ്യം ആണിത്.
സത്യമായും കേരളത്തിൽ എന്റെ അറിവിൽ അഞ്ചോളം അരീക്കരകൾ ഉണ്ട്.
കോട്ടയത്തു ഒരു അരീക്കരയുണ്ടു ..കായംകുളത്തിനടുത്ത് ഒരു അരീക്കരയുണ്ട്…പാലക്കാട് ഒരു അരീക്കരയുണ്ട്…കണ്ണൂരിലെവിടെയോ ഒരു അരീക്കര കൂടിയുണ്ട് …
അഞ്ചാമത്തെ അരീക്കരയാണ് എന്റെ പ്രീയപ്പെട്ട ഗ്രാമം…ആ അരീക്കരയെചുറ്റിപറ്റി എകദേശം ഇരുനൂറിൽ പരം കുറിപ്പുകൾ ഇതു വരെ എഴുതിയിട്ടുണ്ട്…കൂടുതലും അനുഭവ കഥകളും കുട്ടിക്കാല ഓർമ്മകളും ആണ്..
ഇന്നു അരീക്കരക്കാരൻ അർജ്ജുൻ ഞങ്ങളുടെ പ്രീയപ്പെട്ട അരീക്കരയെപറ്റി തയ്യാറാക്കിയ ഒരു യൂട്യൂബ് വീഡിയോ കാണാനിടയായി …
ഫേസ് ബുക്കിന്റെ വിചിത്രമായ അൽഗോരിതം കാരണം നമ്മൾ ഒരു യൂട്യൂബ് വീഡിയോ ഷെയർ ചെയ്താൽ അതു നമ്മുടെ മിക്ക സുഹൃത്തുക്കളിലും എത്തുകയില്ല എന്നു അനുഭവം പറയുന്നു …അതിനാൽ ഈ വീഡിയോ ഒന്നാമത്തെ കമന്റ് ആയി ഇടുന്നു.
എന്റെ എല്ലാ പ്രിയ സുഹൃത്തുക്കളും ഈ വീഡിയോ കാണുകയും ഈ വീഡിയോ തയ്യാറാക്കി അപ് ലോഡ് ചെയ്ത അർജ്ജുൻ എന്ന ചെറുപ്പക്കാരനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യണം…അത്യന്തം പ്രൊഫഷണൽ ആയി തയ്യാറാക്കിയ ഒരു വീഡിയോ അല്ല , പക്ഷേ അദ്ദേഹം ധാരാളം സമയവും ഊർജ്ജവും ചിലവഴിച്ചു തയ്യാറാക്കിയ ഈ ലഘു ചിത്രം ചെറിയ ചെറിയ തെറ്റു കുറ്റങ്ങൾ ക്ഷമിച്ചു അദ്ദേഹത്തെ പ്രോൽസാഹിപ്പിക്കണം എന്നു അപേക്ഷിക്കുന്നു.
എന്റെ എല്ലാ പ്രിയ സുഹൃത്തുക്കളും ഈ ചെറു വീഡിയോ കാണുകയും ഒരിക്കൽ അരീക്കര വരികയും വേണം…
ഈ വീഡിയോയുടെ ക്യാപ്ഷനിൽ എല്ലാ അരീക്കരക്കാരും ഈ വീഡിയോ കാണണം എന്നെഴുതിയതു എല്ലാ പ്രിയ സുഹൃത്തുക്കളും ഈ വീഡിയോ കാണണം എന്നു തിരുത്തിക്കൊള്ളട്ടെ ….
അരീക്കര വളരെ ശാന്തമായ , മലകളും തോടുകളുമായി , അധികം മലിനപ്പെടാത്ത ഒരു ഹരിത കാർഷിക ഗ്രാമം ആണ്..
ഒരിക്കൽ കരയിൽ നെൽകൃഷി വ്യാപകമായി ഉണ്ടായതു കൊണ്ടു അരിയുള്ള കരയാണ് പിന്നീട് അരീക്കര ആയത്.
നിങ്ങൾക്കും ഈ കൊച്ചു ഗ്രാമത്തെ സ്വന്തം ഗ്രാമം പോലെ കരുതാം…ഇഷ്ടപ്പെടാം.
ഒരുപാട് കരുതലും കരുണയും ഉള്ള ശുദ്ധഹൃദയരായ സാധാരണ മനുഷ്യരുള്ള ഒരു കുഗ്രാമം ആണ് അരീക്കര .