ഉണ്ണി വിശ്വനാഥ്*

ആവശ്യങ്ങൾക്കുവേണ്ടിമാത്രം*
ഒരാളോട് അടുക്കുകയും
ആവശ്യമില്ലെന്നു തോന്നിയാൽ
അയാളെ ഒഴിവാക്കുകയും
ചെയ്യുന്നരീതി ഇന്ന് നമുക്കിടയിൽ
വളരെയധികമുണ്ട്.
ബന്ധങ്ങൾ ഒരിക്കലും
നമ്മുടെ എന്തെങ്കിലും ഒരു ലക്ഷ്യം
നിറവേറ്റാൻവേണ്ടി മാത്രമാകരുത്
അത് സുതാര്യവും സത്യസന്ധവും
ആകണം. അല്ലെങ്കിൽ നാളെ
നമ്മൾ ഒറ്റപ്പെടേണ്ടിവരും
ജീവിതം ഒന്നേയുള്ളൂ അതിന്
ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ
ഒത്തിരിയുണ്ട്. കഷ്ടനഷ്ടങ്ങൾ
ഓർത്ത് വിഷമിച്ചിരിക്കാതെ
ചെയ്യാൻ കഴിയുന്ന നന്മകൾ
ചെയ്തും,ആരിൽ നിന്നും ഒന്നും
തിരികെ പ്രതീക്ഷിയ്ക്കാതെ
നിസ്വാർത്ഥ സ്നേഹം ഏവർക്കും
പകർന്നു നൽകിയും ശേഷിയ്ക്കും
കാലം നമുക്ക് തുടരാം.നന്മകൾ
നാമറിയാതെ നമ്മിലേക്കെത്തും.

By ivayana