പട്ടം ശ്രീദേവിനായർ *

മറക്കാതെ പോകുന്നു
നാമെന്നു മാത്മാവിൻ
അന്തരാള ങ്ങളിൽ
കാണുന്ന തീക്കനൽ!
പാതി നീറുന്ന ചിന്തകൾക്കുള്ളിലായ്,
പാതിയും നീറാത്ത,
ഭസ്മമായ് വിങ്ങുന്നു!
നീറ്റിയെടുത്താലുമൊടുങ്ങാത്തചിന്തകൾ,
ഏകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ !
സ്നേഹമോ,മോഹമോ,പകയോ,അതിനപ്പുറം,
പേരറിയാത്തൊരു
പേരിന്നകലെയോ?
ആരായിരുന്നവർ?
സ്വന്തമോ? ബന്ധമോ?
ആരുതന്നായാലും അവരെന്നുമെൻ ബന്ധുവായ്……!
നിമിഷാർദ്ധമായ് ..
വീണ്ടും, പിരിയുന്നുഅന്യരായ്..
നഷ്ടമാംആത്മാവിൻ,
നൊമ്പരപ്പാടുമായ്..!.

By ivayana