ഷീജ ദീപു*

എഴുതുവാൻ വ യ്യെനിക്കിനിയുമേറെ
ചോര പുരണ്ട ചരിത്രങ്ങൾ
കൺ കണ്ട കാഴ്ചയിൽ കെട്ടിമറിയു ന്നു
കത്തിജ്വലിക്കുന്നു കാഴ്ചകൾ മുന്നിൽ
ആർത്തിരമ്പി അലറിയടുക്കുന്നു
കർണ്ണ.കദോരമാം കോലാഹലങ്ങളിപ്പോഴും
എഴുതുവാനാകില്ല എനിക്കി നിയും
അസഹ്യമാംമീ കോമളിച്ചിത്രങ്ങൾ
വെന്തു പിടയുന്ന മാനസങ്ങളിപ്പോഴും
അസഹിഷ്ണുതയോടെ കണ്ണടയ്ക്കുന്നു
പോർവിളി കാണാനായി
നിഴൽ പോലെ രൂപങ്ങൾ
കോർക്കുന്ന കൈയിലൊരിറ്റു പ്രാണനും
എന്താണീ ലോകം ഇങ്ങനെയൊക്കെ?
താതന്റെ നെഞ്ചകം
പിളർക്കും ചുവടുമായി നൃത്തമാടി
കിതയ്ക്കുന്ന കാളിയെപ്പോലെ
കൈയിൽ ചുടുനിണമുതിരുന മാലകൾ
കൈകളിലേറ്റുന്ന ആസുര ജന്മങ്ങൾ
രോഷം വമിക്കുന്ന നിശ്വാസമേറ്റ്
വെന്തു പിടയുന്നു കുടുംബങ്ങൾ
താരാട്ടു പാടി ഉറക്കേണ്ട കൈകളാൽ
നിഗ്രഹം നടത്തുന്ന മാതൃത്വവും
ചോരയിൽ പിറന്ന കുഞ്ഞിനെ
ആസക്തിയോടെ നോക്കുന്ന പിതൃത്വവും
ഉയർന്നു തുടങ്ങിയ നെടുവീർപ്പുകൾക്കിടയിൽ
ഞെരിഞ്ഞമരുകയാണിന്ന് സ്നേഹം
എഴുതുവാൻ വയെനിക്കിനിയുമേറെ
കാലം കരുതിയ മറുപടിയോ? അതോ
കോലമേറ്റിയ മർത്യന്റെ കുരുതികളോ
ഉത്തരം വറ്റി ഞാൻ മൂകയായി
അസഹിഷ്ണുത യോടെ കണ്ണടയ്ക്കുന്നു
യവനികക്കുള്ളിൽ പിറക്കുന്നു പിന്നെയും
അമർത്തിയ വിതുമ്പലിൻ നിലവിളിയൊച്ചകൾ
ഹൃദയം തുളച്ചവ ഒഴുകിവരും
അപ്പോഴും
പ്രതികരണമില്ലാതെ കണ്ണടയ്ക്കണം
എനിക്കല്ല അതെന്നാർത്തു ചിരിക്കണം
ഇനിയും തകരുവാൻ എത്രയെക്കെ
ഇനിയെത്ര കുടുംബങ്ങlൾ ശിഥിലമാവാൻ ബാക്കി
മാനസം പറിയുന്ന ചെയ്തികൾക്കും
ഒടുവിൽ
വിധിയെന്നൊരു വിധിയെഴുത്തും.

By ivayana