കവിത : ടി.എം. നവാസ് വളാഞ്ചേരി*

ചില വേർപാടുകൾ ദൈവ നിശ്ചയം എന്ന് പറഞ്ഞ് സമാധാനിക്കാൻ കഴിയാത്തതാകും. അറിയാതെ പറയാതെ ക്ഷണിക്കാതെ വേർപെടുത്താൻ എത്തുന്ന ദൈവ വിധികൾ .

ഏറെ കൊതിച്ചു ഞാൻ യാത്ര ചൊല്ലാൻ
പുഞ്ചിരി പൂമഴ പൂമുഖമാൽ
ഹൃത്തിൽ കിനിഞ്ഞിടും ചോര നിർത്താൻ
കരമത് നെഞ്ചോടമർത്തി ഞാനെ
കണ്ണീർമഴയാലെ മൂടുമെന്റെ
കണ്ണൊന്നൊളിക്കാൻ ശ്രമിച്ചു ഞാനെ
ജീവിതപ്പാതയിൽ കൂട്ടിനെത്തി
പെട്ടെന്ന് യാത്ര ചോദിച്ച നേരം
പൊട്ടിത്തകർന്നു പോയ് കരളതാകെ
കരളിന്റെ കരളിനെ ഓർത്തു പോയി
വാക്കുകൾ പതിയെ മുറിഞ്ഞു പോയി
നേർവാക്ക് മൊഴിയാൻ മറന്ന് പോയി
എങ്കിലും കാലമേ എന്തിന്നു നീ ?
ഇത്തരം വികൃതികൾ
കാട്ടിടുന്നു ?
കൂട്ടായി കൂട്ടിയ കാലമേ നീ
എന്തിനീ ക്രൂരത കാട്ടിടുന്നു ?
സ്നേഹം നിറച്ചൊരീ ഖൽബകത്തിൽ
നിർദ്ദയം കത്തിയാൽ കോറി യപ്പോൾ
ഹൃത്തിൽ നിറച്ചയാ പൂക്കളമ്പെ
കണ്ണീരിൻ പൂക്കളായ് മാറിയല്ലോ
അറിയാതെ പറയാതെ വേർപെടുത്താൻ
എങ്ങിനെ നിർദ്ദയം പറ്റിടുന്നു
വിധിയെന്ന ആശ്വാസ വാക്കിനാലെ
എങ്ങിനെ മായ്ക്കുമീ മുറിവ് ഞാനെ
അണയാതെ
മുറിയാതെ
ഒഴുകിടുമീ
കണ്ണീർമഴയെ പിടിച്ചു നിർത്താൻ
ഇരുകയ്യുയർത്തി ഞാൻ തേടിടുന്നു
വിധിയുടെ അധിപന്റെ മുന്നിലായി

By ivayana