സന്തോഷ് അഞ്ചല്👏🏽

മരക്കാര്‍ അറബിക്കടലിന്റെ സിംഹം..കണ്ടു..!! സത്യത്തില്‍ ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു തുളുമ്പിയ..നെഗറ്റീവ് റിവ്യൂസുകള്‍ കണ്ട് …ഒരു പ്രതീക്ഷയുമില്ലാതെയാണ് സിനിമ കണ്ടത്…! അപേക്ഷയാണ്…ഒരു സിനിമയേയും ഇങ്ങനെ ഡീഗ്രേഡ് ചെയ്ത് കൊല്ലാക്കൊല ചെയ്യരുത്🙏🏻..

മമ്മൂക്കയും,ലാലേട്ടനും നമ്മുടെ രണ്ട് കണ്ണുകള്‍ പോലെ തന്നെ പ്രിയങ്കരമാണ് ഓരോ സിനിമാ പ്രേമിക്കും…ഒരുപാട് വര്‍ഷത്തെ പ്രയത്നം, മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ സിനിമ…രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് ഇതിന്റെ അണിയറയിലെ പലരുടേയും സ്വപ്ന സിനിമ…! ഇതിനെയെല്ലാം ഒരു ദിവസംകൊണ്ട്…പടം പോലും കാണാതെ വെറും രണ്ടു വരി കമന്റുകൊണ്ടും ട്രോളുകള്‍ കൊണ്ടും തകര്‍ക്കാന്‍ ശ്രമിക്കുന്നത് അത്യന്തം വേദനാജനകമാണ്…വളരെ മോശം സിനിമയാണെങ്കില്‍…കണ്ടില്ലെന്നു നടിക്കാം.

പക്ഷെ മരക്കാര്‍ അങ്ങനെയൊരു സിനിമയല്ല..ഓരോ മലയാളി പ്രേക്ഷകനും തീയേറ്ററില്‍ കണേണ്ട ദൃശ്യവിസ്മയം തന്നെയാണ് മരക്കാര്‍..! ബാഹുബലി കണ്ട് വാഴ്ത്തിപ്പാടിയ നമ്മള്‍ അതിന്റെ നാലിലൊന്നു നിര്‍മ്മാണ ചിലവില്ലാത്ത..എന്നാല്‍ മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെ മറ്റൊന്നുമായും താരതമ്യം ചെയ്യരുത്…! മമ്മാലിമരക്കാര്‍ എന്ന കഥാപാത്രത്തിനോട് ലാലേട്ടന്‍ പൂര്‍ണ്ണമായും നീതി പുലര്‍ത്തി…! ഗാനങ്ങള്‍ കേട്ടപ്പോള്‍ ആവറേജായി തോന്നിയെങ്കിലും സിനിമയില്‍ കണ്ടപ്പോള്‍ സന്ദര്‍ഭത്തിന് യോജീച്ച് മനോഹരമായി…പലരും പറഞ്ഞത് ടോര്‍ച്ചടിച്ചു നോക്കണം സിനിമ കാണണമെങ്കില്‍ എന്നാണ്..കഷ്ട്ടം എന്നേ അവരോട് പറയാനുള്ളു..

ഗംഭീര ഛായാഗ്രഹണവും പല സന്ദര്‍ഭത്തിലും മനോഹരമായ ഫ്രെയിമുകളുമാണ് തിരുനാവുക്കരശ് ഒരുക്കിയിട്ടുള്ളത്…മലയാള സിനിമയില്‍ കണ്ട ഏറ്റവും മികച്ച കലാസംവിധാനമാണ് സാബൂ സിറില്‍ ഈ ചിത്രത്തില്‍ സൃഷ്ട്ടിച്ചത്…ഗംഭീരമായ VFX…കൃത്യമായ പശ്ചാത്തല സംഗീതം…വേണ്ടിത്ത് മാത്രമുള്ള ഗംഭീര സംഘട്ടനങ്ങള്‍…യുദ്ധ രംഗങ്ങള്‍…!! നമ്മള്‍ മുടക്കുന്ന തുകയ്ക്ക് തീര്‍ച്ചയായും നല്ലൊരു വിരുന്ന് തന്നെയാണ് മരക്കാര്‍. ഇന്റര്‍വെല്‍ കഴിഞ്ഞു കുറച്ചു ഇമോഷണല്‍ രംഗങ്ങളുടെ ദൈര്‍ഘ്യം കൂടിയതാണ് പലരും ലാഗ്..ലാഗ് എന്ന് പറയുന്നത്..എന്നാല്‍ സിനിമയില്‍ മുഴുകിയിരുന്നാല്‍ അതൊന്നും ഇഴച്ചിലായി അനുഭവപ്പെടില്ല…പിന്നെ ശൂന്യതയില്‍ നിന്ന് ആരും ഒന്നും സൃഷ്ട്ടിച്ചിട്ടില്ല..പല വിദേശ സിനിമകളും ഇതിനും പ്രചോദനമായിട്ടുണ്ടാകാം.. മെല്‍ ഗിബ്സണ്‍ ന്റെ വിഖ്യാത സിനിമ ബ്രാവ് ഹേര്‍ട്ടും, അല്ലെങ്കില്‍ ട്രോയും..കണ്ടീട്ടുള്ള എത്ര സാധാരണക്കാരായ ആളുകളുണ്ട്..നമ്മുടെ നാട്ടില്‍…? തിരക്കഥയിലും സംഭാഷണത്തിലും അല്‍പം കൂടി ശ്രദ്ധ വരുത്താമായിരുന്നു..പ്രത്യേകിച്ച്

വാഴവെട്ടിയിട്ടപോലെ..എന്നുള്ള സംഭാഷണം..തീരെ യോജിക്കാത്തതായി,അഭിനയിച്ച ഭൂരിഭാഗം പേരും നീതിപുലര്‍ത്തി.,ഹരീഷ് പേരടി,സിദ്ധീഖ്,അര്‍ജുന്‍,സുനില്‍ഷെട്ടി.,തുടങ്ങി എല്ലാവരും,ഫാസില്‍ എന്ന സംവിധായകന്റെ മികച്ച അഭിനയം ഗംഭീരമായി,ഒപ്പം പ്രണവും…!! പ്രഭു,മുകേഷ്,ഗണേഷ്കുമാര്‍,സുരേഷ്കുമാര്‍..എന്നിവരുടെ പ്രകടനം വളരെ മോശമായി ആ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ കല്ലുകടിയായി അനുഭവപ്പെട്ടു….മൂന്നുമണിക്കൂര്‍ പത്ത് മിനിട്ട് പോയതറിഞ്ഞില്ലെങ്കിലും…ദൈര്‍ഘ്യം അല്‍പം കുറയ്ക്കാമായിരുന്നു…ഇത്തരം ഒരു വലിയ സിനിമയില്‍ ഇതൊന്നും..ഒരു വലിയ കാര്യമല്ല…അതിനാല്‍ തന്നെ ഓരോ സിനിമാസ്നേഹിയും കുടുംബസമേതം തന്നെ തീയേറ്ററില്‍ കാണേണ്ട സിനിമതന്നെയാണ്….പ്രിയദര്‍ശന്‍ എന്ന സംവിധായകന്റേയും..മോഹന്‍ലാല്‍ എന്ന നടന്റേയും…കരിയറിലെ ഏറ്റവും വലിയ സിനിമയായ…

മരക്കാര്‍ അറബിക്കടലിന്റെ സിംഹം..” വരും ദിവസങ്ങളില്‍ മികച്ച അഭിപ്രായത്തോടെ സിനിമ മുന്നേറും..പടം തീര്‍ന്നപ്പോള്‍ ഉയര്‍ന്ന കയ്യടി തെളിവാണ്.. (NB. നല്ല സിനിമയെ നമ്മള്‍ സ്വീകരിക്കണം..ഡീഗ്രേഡിങ്ങ് ഒരീക്കലും നല്ലതല്ല…സിനിമകള്‍ വരട്ടെ..എല്ലാം വിജയിക്കട്ടെ..)

By ivayana