സഹദേവൻ കെ*
നിലവിലെ കർഷക പ്രക്ഷോഭം അവസാനിപ്പിച്ചാലും കർഷക സംഘടനകൾ തമ്മിലുള്ള ഐക്യം ഉപയോഗപ്പെടുത്തിക്കൊണ്ട് അടിസ്ഥാന പ്രശ്നങ്ങളിൽ പൊതുവായ മുന്നേറ്റം സാധ്യമാക്കേണ്ടതുണ്ട്.
ഡോ. ദർശൻപാലിനെ അദ്ദേഹത്തിൻ്റെ ഓഫീസിൽ ചെന്നുകണ്ടു . വളരെയേറെ തിരക്കുകൾക്കിടയിലും ‘ കേരള കോമ്രേഡി’ൻ്റെ ചോദ്യങ്ങൾക്ക് വിശദമായിത്തന്നെ അദ്ദേഹം മറുപടി നൽകി .
കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച ചോദ്യങ്ങളായിരുന്നു പൊതുവിൽ എല്ലാ കർഷക നേതാക്കളോടും ചോദിച്ചിരുന്നത് .
നിലവിലെ കർഷക പ്രക്ഷോഭം അവസാനിപ്പിച്ചാലും കർഷക സംഘടനകൾ തമ്മിലുള്ള ഐക്യം ഉപയോഗപ്പെടുത്തിക്കൊണ്ട് അടിസ്ഥാന പ്രശ്നങ്ങളിൽ പൊതുവായ മുന്നേറ്റം സാധ്യമാക്കേണ്ടതുണ്ട് എന്ന് അദ്ദേഹം വിശദീകരിച്ചു .
അനായാസമായിരിക്കുകയില്ലെങ്കിലും കാർഷികമേഖലയിൽ ഒരു മാതൃകാ മാറ്റത്തിൻ്റെ അനിവാര്യതയെക്കുറിച്ചു തന്നെയാണ് ഡോ . ദർശൻപാലും ചൂണ്ടിക്കാട്ടുന്നത് .
കർഷകർ – ദളിത് – ആദിവാസി വിഭാഗങ്ങൾ – തൊഴിലാളികൾ എന്നിവർ ചേർന്നുള്ള വിശാല മുന്നേറ്റങ്ങൾക്കു മാത്രമേ കോർപ്പറേറ്റുവൽക്കരണത്തെ ചെറുത്തുതോൽപ്പിക്കാൻ സാധിക്കുകയുള്ളു എന്നും ഡോ . പാൽ .
(മോഹനൻ പി സി പയ്യപ്പിള്ളി)