രചന : ശ്രീകുമാർ എം പി*

കള്ളനാണയം കടന്നുകയറി
കപടമാക്കിയ കാലത്ത്
കരളുറപ്പോടതു നിവർത്തുവാൻ
കരുതലേകുക നമ്മളും
കമനീയമായണിയിച്ചൊരുക്കി
വരുന്നുവാ പല കളവുകൾ
കണ്ടിടാം നേരെ കൺതുറന്നറിക
കലിയുടെ ബാധാവൈഭവം!
മായവും വിഷവും കലർത്തിവരും
അന്നപാനീയങ്ങളങ്ങനെ
മുന്നിലെത്തിടുംപല മരുന്നിലും
മാധ്യമങ്ങളിലുമുണ്ടവ
കപടവാർത്തകൾ സമയമേകി
കണ്ടിടുന്നുനാം പലപ്പോഴും
കരുതൽ വേണം മനമതുകണ്ടു
കലങ്ങി മെല്ലെയിളകവെ
കാര്യമായവ കൊള്ളുവതിൻ മുന്നെ
നേരറിയണം പലവഴി
കാര്യമറ്റുള്ള കപടനാണയം
തള്ളുവാൻ നമ്മൾ മുതിരണം
കനകകാന്തി ചൊരിഞ്ഞിടും നല്ല
ചിരിയിലുമവ കണ്ടിടാം
നൻമ നാടിനും നമുക്കുമേകുവാൻ
നായകരായ് വന്നണഞ്ഞിടാം
കള്ളനാണയം കടന്നുകയറി
കപടമാക്കിയ കാലത്ത്
കരളുറപ്പോടതു നിവർത്തുവാൻ
കരുതലേകുക നമ്മളും.

By ivayana