താജുദ്ധീൻ ഒ താജുദ്ദീൻ*
കാദർകുട്ടിയെ മദ്രസയിൽ രണ്ടാം ക്ലാസിൽവെച്ച് അവറാൻ മാഷ് എന്ന മദ്രസാധ്യാപകൻ ഖുറു’ആനിൽ മൂട്ടകണ്ടുവെന്ന് പറഞ്ഞു അടിക്കുകയും അപമാനിക്കുകയും വിശുദ്ധ ഗ്രന്ഥം വലിച്ചെറിഞ്ഞ് മദ്രസയിൽ നിന്ന് പുറത്താക്കിയതിന് ശേഷം അവൻ പിന്നെ മതപഠനംക്ലാസിൽ ഇരുന്നിട്ടില്ല .
അവൻ നഗരത്തിൽ നിന്ന് ഗ്രാമത്തിലെ പിടികാമുറിയിൽ കുടുബത്തോടപ്പം കഴിയുകയായിരുന്നെങ്കിലും ഏട്ട് വസുള്ള കുട്ടികളെ മുതൽ പതിനാർ വയസുള്ള കുട്ടികളെ വരെ കാമവെറിയന്മാർ വെറുതെ വിടാറില്ല തെരുവിലും പള്ളിയോരങ്ങളിലും ക്ലബുകളിലും അവരുടെ ലൈംഗികാവയവം നീണ്ടു വരും ,ഇവരിൽ നിന്നെല്ലാം രക്ഷപ്പെട്ടത് കുറച്ച് കുരുത്തം കെട്ട കുട്ടികളുടെ കുടെ കൂടിയതിന് ശേഷം ആണ്
കോഴിക്കോട് മാർക്കറ്റിൽ നിന്ന് ചരക്ക് തോണിയിൽ വരുന്ന സാധനം ഇറക്കാൻ എല്ലാവരും മത്സരത്തിലായിരിക്കും തിക്കും തിരക്കും ഉണ്ടാക്കി.
പഞ്ചസാര, മൈത,മുളക് ചാക്കുകൾ തൻ്റെ ചങ്ങതിമാർ അട്ടിക്കുട്ടി യിടുമ്പോൾ അവരെ സഹായിച്ചും ചികരിമില്ലിൽ നിന്ന് തുപ്പ് ബൺഡലാക്കിയും കയറിൽ ചായം മുക്കിയും നിത്യ ചെലവിനുള്ള പൈസ സ്വന്തം മാക്കും കൂടാതെ ഉപ്പയുടെ കച്ചവടത്തിനു സഹായിക്കുമെങ്കിലും ,എല്ലാ സിനിമാ ഹാളിലും ടിക്കറ്റ് ബ്ലാക്കിനു വിറ്റും സിനിമ കണ്ടും പുകവലിച്ചും നാട്ടിലെ എല്ലാ കച്ചറക്കാരുടെ കൂടെ തല്ലു ഉണ്ടാക്കി നടന്നും നാട്ടുകാർ മറക്കാത്ത ഒരുവനായികാദറുക്കുട്ടി മാറി ,
വർഷങ്ങൾ കഴുഞ്ഞുപോയി മത പംനത്തിലൊരു അറിവും മില്ലാത്ത അവൻ കുടുബത്തിലെ എല്ലാ മതാചാര ചടങ്ങിൽ നിന്നും ഉൾവലിഞ്ഞു എല്ലാവരും മതം ഗ്രന്ഥ പാരായണം ചെയ്യുമ്പോഴും നമസ്ക്കരിക്കുമ്പോഴും ഒന്നും പഠിക്കാൻ ശ്രമിക്കാത്ത ഒന്നും അറിയാത്ത മനുഷ്യനായി തീർന്നെങ്കിലും പല സന്ദർഭങ്ങളിലും വായിക്കന്നത് പോലെ ആംഗ്യം കാണിച്ചും പ്രാർത്ഥിക്കന്നത് മലയാളത്തലാക്കിയും അത്തരം സന്ദർഭങ്ങളെ തരണം ചെയ്തെങ്കിലും ,തൻ്റെ ജീവിതത്തിന് ഇത്തരം ദുരന്തം ഉണ്ടാക്കി വെച്ച അവറാൻ മാസ്റ്ററെ അവൻ ശപിച്ചു ,
ആയിടെയാണ് ഇവർക്കൊക്കെ കമ്മ്യൂണിസ്റ്റ് കാരോട് വെറുപ്പാണെന്ന് മനസ്സിലാക്കിയതിന് ശേഷം അവൻ കമ്മ്യൂണിസ്റ്റായി സഖാക്കൾ കയ്യിൽ കൊണ്ട് നടക്കുന്ന കമ്മ്യൂണിസ്റ്റ് പുസ്തകങ്ങൾ വായിച്ചു വായനയിൽ ഹരം മൂത്ത് മറ്റു സാഹിത്യ തത്വശാസ്ത്ര കൃതികൾ വായിച്ച് ക്കൂട്ടി എന്നിട്ടും
തൻ്റെ കുടുബത്തിനും പള്ളിക്കമ്മറ്റിക്കാർക്കും എന്നെ ഇസ്ലാമാക്കണം എന്ന നിർബന്ധം അവൻ കണ്ട ദൈവം അവരിലൊന്നും ഇല്ലെന്ന തിരിച്ചറിവിൽ അവരെയൊന്നാം അവൻ വില വെച്ചില്ല കുടുബത്തിൽ അപസ്വരങ്ങളും തർക്കങ്ങളും മുത്തു മരിച്ചാൽ കിടക്കാൻ ഒരു ആറടിമണ്ണിനു വേണ്ടി പള്ളിക്കാർ പറയുന്ന എന്തും സ്വീകരിക്കുന്ന ഒരാളായി അവനു മാറാൻ കഴിഞ്ഞില്ല
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി പാർട്ടിയിൽ ബദൽ രേഖവെച്ചു.
എ വി ർ. മാത്രം ഒറ്റപ്പെട്ടു ചാത്തുണ്ണി മാസ്റ്ററും കുഞ്ഞകണ്ണോട്ടനും അവരുടെ തിരുമാനത്തിനൊപ്പം നിന്നു സഖാവ് നായനാർ മാപ്പ് എഴുതി തൻ്റെ തട്ടകത്തിൽ ഉറച്ച് നിന്നു ഗോർബച്ചോവ് റഷ്യയെ പിരിച്ചുവിട്ടു കമ്മ്യൂണിസ്റ്റുകളും നക്സലുകളും അരക്ഷിതാവസ്ഥയിലായ കാലം ജനസംഘം ബി.ജെ.പിക്കാരായി രൂപാന്തരപ്പെട്ടുകോൺഗ്രസ് അഴിമതിയിൽ രാഷ്ട്രിയത്തിൽ മൊറാർജി കും വി..പി. സിംഗും അധികാരത്തിലെറി ബാബറി മസ്ജീദും മണ്ഡൽ റിപ്പോർട്ടും കത്തി കയറി നരസീം ഹ റാവു മൗനിയായി ബാബറി മസ്ജിദ് പൊളിച്ചു ഘാട്ട്ക്കരാറും ആസ്യ കാരാറും നടപ്പിലക്കി രാജ്യം കോർപറേറ്റുകളാൻ വളയപ്പെട്ടു സാധാരണക്കാരനും കൃഷിക്കാരനും ജീവിക്കാൻ നിവൃത്തിയല്ലാതെ ആത്മഹത്യ ചെയ്യപ്പെട്ടു രാജ്യ മനസ്സ് വർഗീയമായി വേർപിരിഞ്ഞ് കൊണ്ടിരിക്കുന്ന അവസ്ഥയിലും കാദറുട്ടി കാദറുക്കുട്ടിയായി തന്നെ ജീവിച്ചു പോരുന്ന യിടയിലാണ് തൻ്റെ ഉപ്പ മരിക്കുന്നത് ജീവിതത്തിലെന്നും തൻ്റെ ഹൃദയത്തോട് ചേർത്ത് വെച്ചാണ് ഉപ്പയെ കൊണ്ട് നടന്നത് അനുജനോ പൊങ്ങന്മാരോ കുടുബങ്ങളോ അല്ല ഉപ്പയോയും കൊണ്ട് ഡോക്ടറുടെ അടുത്ത് പോകാർ ഉപ്പക്ക് അധിക ദിവസം ജീവിക്കാൻ കഴിയില്ലയെന്നറിഞ്ഞത് കാദറു കുട്ടിക്ക് മാത്രം ആയിരുന്നു.
പരസ്പരം ബന്ധംമില്ലാതെ സംസാരിക്കാൻ തുടങ്ങിയതിന് ശേഷം മാണ് ഉപ്പയെ ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്തത് മോർഫീൻ ഗുളികയുടെ ഓവർഡോ സാണെന്നാണ് ആദ്യം കരുതിയത് അല്ല രോഗം തലച്ചോറിനെയും ശരിരത്തിൽ മുഴുവനും പടർന്നിട്ടുണ്ടെന്ന് പെയിൻ നെൻ പാലിയേറ്റിവു ഡോക്ടർ പറഞ്ഞതു പ്രകാരം അവസാന ആഗ്രഹവും ജീവിതത്തിൽ ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊരുത്തപ്പെടിപ്പിക്കാനുള്ള കടമയും കൊണ്ട് ഉപ്പയോട് സംസാരിക്കാൻ തുനിഞ്ഞ തന്നെ അവർ തൂക്കി വെളിയിൽ കളയുമ്പോൾ മനസ്സ് കിടന്ന് കത്തുന്നത് അവരറിഞ്ഞില്ല ഒരു മകനെന്ന നിലയിൽ മാത്രമല്ല സദാസമയവും ഉപ്പയുടെ കൂടെ ഉണ്ടായിരുന്ന യെന്നെ അവർ പുറത്താക്കുമ്പോൾ അവർ കുടുബത്തിലെ നല്ല മക്കളായിതിരുകയായിരുന്നു
പരിശുദ്ധ റംളാൻ മാസം നോമ്പ് ഇരുപത്തിയൊഴാം രാവിൽ എൻ്റെ പൊന്നാര ഉപ്പ ഈ ലോകം ഉപേക്ഷിച്ചു ,
മഞ്ഞു കഷ്ണങ്ങളെ പോലെ കട്ടിലിൽ ഉറങ്ങുന്നു നാട്ടുകാരും കുടുബാഗങ്ങളും വന്ന് പോകുന്നു ഹൃദയം പൊടിഞ്ഞു പോവുന്ന വേദനയും മായി ആരോരുംമില്ലതെ ഞാനെറ്റക്ക് അങ്ങനെ നിൽക്കുമ്പോൾ കുടുബാഗങ്ങളുടെ നിർബന്ധപ്രകാരം പള്ളിമുതിരസ് എന്നെ ഉപദേശിക്കാൻ വന്നു മനസ് മുറിഞ്ഞവേദനയിലും അവരുടെ ഉപദേശത്തിനു ചെറികൊടുത്തത് ഉപ്പൻ്റെ കുരുത്തംകെട്ട മകൻ്റെ ധിക്കാരത്താൽ ഉപ്പാക്ക് ഖബർ നിഷേധിക്കപെട്ടാല്ലോ എന്ന് കരുതി അവരുടെ ഉപദേശങ്ങൾ കേട്ടു പള്ളിയിൽ എൻ്റെ ചെറുപ്പക്കാലത്ത് നടന്ന ലൈംഗികഅധിക്രമങ്ങളുടെ കാഴ്ചകളെക്കുറിച്ച് ആ വലിയ ഉസ്താ തി നോട് സംസാരിച്ചു ഒപ്പം ഭഗവാൻ ഓഷോ രജിനിഷിനെ കുറിച്ചും
തനിക്കറിയാവുന്ന എല്ലാ ചിന്തകരുടെ ചിന്താശകലകളും വെച്ച് തർക്കിക്കുമ്പോൾ വീടിനകത്ത് ശാന്തമായി ഉറങ്ങുന്ന ഉപ്പയുടെ കട്ടിലിനടുത്ത് മണ്ണെണ്ണ വിളക്കിൻ്റെ വെട്ടത്തിൽ വിശുദ്ധഗ്രന്ഥം പാരായണം ചെയ്യുന്നുണ്ടായിരുന്നു.
ഉപ്പ അവസാനുമായി ഉറങ്ങിയ രാത്രി കഴിഞ്ഞു നേരം വെളുത്തു മയ്യത്തു കട്ടിൽ വിട്ടിനു മുമ്പിലെത്തി മക്കളും ബന്ധുക്കളും കൂടി കുളിപ്പിച്ചു ശരിരം വൃത്തിയാക്കി മൂന്ന് കണ്ടം തുണിയിൽ പൊതിഞ്ഞു അവസാന ദർശനത്തിന് മുഖംമാത്രംമൂടാതെ എല്ലാവരും കണ്ട് കഴിഞ്ഞതിന് ശേഷം കാദർക്കുട്ടി ഉപ്പയുടെ തണുത്ത അവസാന ചുംബനം മരണം വരെ വീട്ട് മാറാത്ത ആ മരണത്തിൻ്റെ തണുപ്പ് തൻ്റെ ചുണ്ടിൽ ഇപ്പോഴും ഉണ്ടെന്ന് കാദർക്കുട്ടി പറയുമെങ്കിലും തൻ്റെ മനസ്സിൻ്റെ താളം തെറ്റിച്ച് ഹൃദയം ഞെരുങ്ങുന്ന വേദനയാൽ തിരിച്ച് പോരേണ്ടി വന്നത് .മയ്യത്ത് നമസ്ക്കാരം കഴിഞ്ഞതിന് ശേഷം കുടുബക്കാർ ഉപദേശിക്കാൻ എൽപ്പിച്ച പ്രകാരം ഉപദേശിക്കുകയായിരുന്നു മുത്തമകനായ എന്നെ കൂട്ടാതെ എൻ്റെ ഉപ്പയുടെ ഭൗതിക ശരീരം ഖബറടക്കിയ വിവരം അറിഞ്ഞ് ഹൃദയം വെന്ത് പോയ നീറ്റലിന് ശേഷം ഇന്ന് വരെ കാദർ ആരുടെയും മരണവീട്ടിൽ പോയിട്ടില്ല.