കഥ : സിന്ധുശ്യാം*😶.
ഈയിടെ സ്ഥിരം കേൾക്കാറുള്ള വാർത്തകളാണ് പതിനെട്ട് വയസ് തികഞ്ഞുടനെയുള്ള കുട്ടികളുടെ ഒളിച്ചോട്ടം😶.
ഇത്തരം വാർത്തകൾ വായിച്ചുടൻ ഞാൻ എന്റെ കുഞ്ഞിനെ വെറുതെ ഒന്ന് പാളി നോക്കും, വെറുതെന്നേ,🧐
പക്ഷേങ്കി അപ്പോഴേക്കും അവൾടെ ഭാവി ഓർത്ത് ഒരു വെപ്രാളം ഉരുണ്ട് കയറി നെഞ്ചത്ത് കയറി തിത്തെയ്തക കളിക്കുന്നുണ്ടാകും. 😱
എന്നു വച്ചാ കണ്ണേ പൊന്നേന്ന് വളർത്തീട്ടവസാനം എട്ടിന്റെ പണി തന്ന് പെണ്ണ് കടന്നു കളഞ്ഞാലോ 😵💫
എന്ന ശങ്കയിലൂടെ എല്ലാ മാതാപിതാക്കൻമ്മാരെപ്പോലെ ഞാനും ചിന്തിച്ചു പോകുന്നതാണ്.🤗
ഒരിക്കൽ ഇത്തരം ഒരു വാർത്ത കേട്ടപ്പോ ഞാൻ പതുക്കെ ഗൗരി കൂടി കേൾക്കാൻ വേണ്ടി എന്റെ ശബ്ദത്തിലും, ആംഗ്യത്തിലും കുറച്ചൊരു ഫിലോസഫിയും, ഇമോഷൻസും , ഒളിച്ചോടിയാലുള്ള ആപത്തുമെല്ലാം കലർത്തി ഒരു ത്രില്ലർ ഹൊറർ, Sad ending മോഡിലാക്കി ഒരു സിനിമ പോലെ കുറെ വച്ചങ്ങു കീച്ചി😏.
ഉപസംഹാരമായി ഇങ്ങനെ പോണ പിള്ളേരുടെ ജീവിതം ഒടുക്കം കോഞ്ഞാട്ടയായി ഡിവോഴ്സിലെത്തുമെന്ന് പറഞ്ഞ് ഞാൻ പതിയെ അവളെ ഒളിഞ്ഞു നോക്കി🧐.
അവൾ എന്നെ നോക്കി🥱 കഴിഞ്ഞാ …. പരിപാടി എന്നൊരു ശോദ്യം, കൂടെ അവൾടെ മോന്ത വരു വശത്തേക്ക് കോട്ടിയൊരു നോട്ടം😏.
അതു കണ്ട് ഞാൻ ടക്കനേന്ന് പ്ലേറ്റ് മാറ്റി ഇല്ലെങ്കിൽ പെണ്ണുടനെ “അച്ഛാ ഈയമ്മ പറയുന്നത് കേട്ടോ ? എന്തൊരു ബോറാണ്!” എന്നൊരു കൂവലാണ്.
ഉടനെ അതിന് മറുപടിയായി പുകമഞ്ഞിൽ നിന്ന് ഗന്ധർവ്വൻ പ്രത്യക്ഷപ്പെടണ പോലെ കൊച്ചിന്റെ പിതാവ് കർട്ടൻ മാറ്റി പുറത്ത് ചാടീട്ട് പിന്നെ എന്നെ പിടിച്ചോണ്ട് പോയി ഉപദേശിച്ച് പണ്ടാരടങ്ങും.
മുൻപ് എനിക്ക് അനുഭവമുള്ളതാണ്
കുട്ടീടെ പിതാവിന്റെ ഇത്തരം നടപടി.
പുള്ളിക്കാരന്റെ അഭിപ്രായത്തിൽ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ചില വശങ്ങൾ ഉണ്ടത്രേ. മാത്രോമല്ല അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് ഇത്തരം രീതിയിൽ സൈക്കോളജിക്കലി പറയാനും പാടില്ലത്രേ.
ഇത് കേട്ടെനിക്കോർമ്മ വന്നത് പണ്ട് ആറാം ക്ലാസിൽ വച്ച് കൂടെ പഠിച്ച ഒരു ചെറുക്കന്റേന്ന് പരീക്ഷയുടെ ഇടയിൽ എന്റെ പേന തെളിതെ വന്നപ്പോ ഞാൻ ഒരു പേന മേടിച്ചെഴുതി. പക്ഷേ ദൗർഭാഗ്യവശാൽ പേന മടക്കിക്കൊടുക്കാൻ കഴിഞ്ഞില്ല. മാത്രോമല്ല ആ കുട്ടിടെ കൈയിലെ ബോക്സിൽ ഒരുപാട് പേന ഇരിക്കുന്ന കണ്ടപ്പോ എന്റെ നെഞ്ചിൽ വന്ന കുത്തലും വിമ്മിഷ്ടവും കൊണ്ട് പതിനൊന്ന് വയതിനിലെ അന്നത്തെ ഈ പാവാടക്കാരി കൊടുക്കണ്ടന്നങ്ങു വച്ചതാണ്.
അല്ലെങ്കിത്തന്നെ അവൻ ആകെ രണ്ടു പേപ്പറിലാണ് എഴുതുന്നത് അതിൽ തന്നെ ഒരാറാട്ട് നടന്നു പോകാനുള്ള ഗ്യാപ്പ് കാണും.
എന്നോടൊപ്പം മാർക്കു കുറയുന്ന ക്രമത്തിൽ നിന്ന് അടി മേടിക്കുന്ന മൊതലാണ് ഒരു പരീക്ഷയെഴുതാൻ അറുപത് പേനയുമായിട്ട് വന്നേക്കണത്🤪.
ഞാനാണെങ്കിൽ “പേനയിൽ മഷിയില്ലാത്തോണ്ടിനി പരീക്ഷയെഴുത്ത് നടക്കത്തില്ല ടീച്ചറേ.. എന്ന നിലവിളിയിട്ട്😇 ശ്ശൊ ഇനീപ്പോ അടുത്ത തവണ എഴുതാം ” എന്ന ഭാവത്തിൽ പേപ്പർ കൊടുത്ത് മുങ്ങാൻ തുടങ്ങുമ്പോഴാണ്,
“ഇന്നാ കുട്ടിക്ക് പേന ” എന്നും പറഞ്ഞ് ഈ മഹാനുഭാവൻ എന്റെ ചങ്കിനിട്ടിടിച്ചത്. അതിന്റെ കലിപ്പ് കൂടിയുണ്ട്.
ഹല്ല പിന്നെ,😡
ആ പരമ എച്ചിയാണേൽ വൈയ്യു നേരം എന്റെ വീട്ടിൽ അവന്റെ ചേച്ചീടെ കൂടെ വന്നേക്കുന്നു എന്തിനാന്നോ പേനയ്ക്ക് 😧 !
അത് അവന് പരീക്ഷയെഴുതാൻ അമ്പലത്തിൽ പൂജിച്ച പേനയാത്രേ 🤥! അതുകൊണ്ട് തിരിച്ചു കൊണ്ടു ചെന്നില്ലെങ്കിൽ ഉവ്വാവ് വരുമെന്നും, കൈയ്യിൽ പുണ്ണു വരുമെന്നുമൊക്കെ പറഞ്ഞ് ചെറുക്കൻ കണ്ണും നിറച്ച് മുറ്റത്ത് നിക്കുന്നു🥺.
അവനെക്കണ്ട് എന്റെ കിളി പോയി😨
ഉച്ചയുറക്കം കഴിഞ്ഞ് വല്യച്ചൻ ചായ കുടിക്കാൻ ഇറയത്തേക്ക് വന്ന നേരമായിരുന്നു ഇത്തരം നാടകീയമായ സംഭവങ്ങൾ മുറ്റത്തരങ്ങേറിയത്. പിന്നെപ്പറയണ്ടല്ലോ സാംബശിവൻ സാറിന്റെ കഥാപ്രസംഗത്തെ വെല്ലുന്ന പ്രകടനമായിരുന്നു വല്യച്ചൻ. പരീക്ഷ സമയത്ത് സ്വന്തമായി ഒരു പേന കൊണ്ട് പോവാത്ത , ഒരാൺകുട്ടീടെ പേനയും കൈപ്പറ്റി വന്നേക്കുന്ന, കുടുംബത്തിന്റെ അന്തസ് കളഞ്ഞ ഇവൾക്ക് ഉത്തരവാദിത്ത്വ ബോധമില്ല , കലാബോധമില്ല , ആ ബോധമില്ല , ഈ ബോധമില്ല എന്നിങ്ങനെ എന്തൊക്കെയോ പറഞ്ഞ് ബാധ കേറിയ പോലെ വല്യച്ചൻ കലിതുള്ളി🤬.
പറയുന്ന കേട്ടാൽ എന്തോ മഹാപരാധം ചെയ്ത് ആ കുട്ടീടെ കുട്ടിയെ ഒക്കത്ത് വച്ച് ഞാൻ മുറ്റത്ത് നിക്കണ ഒരു ഫീലിംഗ് പ്യാവം ഞാൻ🥺.
ഒന്നും മനസിലാകാതെ ഞാനും, അവനും , അതിന്റെ ചേച്ചിയും വാപൊളിച്ച് നിന്നു😵💫.
അതിനിടക്ക് ആ കുട്ടീടെ ചേച്ചി അവന്റെ കൈയ്യേപ്പിടിച്ച് വലിച്ച് ” ബാം പൂവാം.. മൂപ്പിലാന് പ്രാന്തായി”എന്ന് പറഞ്ഞ് പിന്നോട്ട് നടക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു😁🤓.
നാണം കെട്ട് കണ്ണു നിറഞ്ഞ ഞാൻ ഇതിലും ഭേദം എന്നെയങ്ങ് തുക്കിക്കൊല്ലാൻ വിധിച്ചുടെ വല്യ …. അച്ഛാ🤬😡 എന്ന് മനസിൽ പറഞ്ഞ് ഞാൻ തല കുനിച്ചു.
പിന്നെ പേനയെടുത്ത് അവന് കൊടുക്കാന്നേരം ഇടറിയ ശബ്ദത്തിൽ അവനോട് ,
“ടേയ്, ചെറുക്കാ നിനക്ക് കഴിഞ്ഞ തവണ സയൻസിന് അഞ്ചും എനിക്ക് എട്ടും മാർക്കല്ലേ രുന്നാടാ …. അഞ്ചു മാർക്ക് കിട്ടാൻ അറുപത് പേനേം പൂജിച്ച് നടക്കണ നീ എന്നോടിത് ചെയ്യരുതാരുന്നു…..ഞാൻ നാളെത്തരാന്നു വച്ചതാ ദാ കിടക്കണ് നിന്റെ തേങ്ങ അല്ല പേന…”🙏😮💨 അങ്ങനെ മോങ്ങി പേനയവന് തിരികെ കൊടുത്തു.
അവനൊന്നും പറയാതെ പോടീ, പുല്ലേന്ന മട്ടിൽ ഒരു സ്മൈലി ഇട്ട് നടന്നു പോയി😤 .
ഈ സംഭവം ഒരാഴ്ച വീട്ടിൽ വല്യച്ചൻ പുകച്ചു. ഓരോ പുകയിടുമ്പോഴും ഞാൻ തട്ടുമ്പുറത്തിരുന്നെന്റെ വിഡ്ഢിത്തമോർത്ത് മോങ്ങി😑.
ഇത്തരം യാഥനകളിലൂടെ കടന്ന് വന്ന ജന്മനാ ഓർത്തഡോക്സ് ചിന്താഗതിക്കാരിയായ ഒരു പ്യാവം അമ്മയല്ലേ ഞാൻ.
ഒടുക്കം പുള്ളയുടെ പിതാവിന്റെ മുന്നിൽ നിന്ന്
ഓമ്പ്രാ… ഇനി ആവർത്തിക്കൂല എന്ന് പല്ലിറുമി പറഞ്ഞ് ഓടിത്തള്ളി എന്നു പറഞ്ഞാ മതിയല്ലോ.
അത്തരം ഒരു അന്തരീ ക്ഷത്തിലേക്ക് പിന്നേം കാര്യങ്ങൾ ഇത്തവണ പോണേന് മുന്നേ ..
“എന്റെ കുട്ടൻ തല്ലതല്ലേ ..അമ്മേടെ നല്ല കുട്ടി ” 🤩😍എന്നും പറഞ്ഞ് കൊച്ചിന്റെ തലേലൊന്ന് തടവി, ശോ പാലു തിളച്ചാവോ 😌എന്ന് പിറുപിറുത്ത് ഞാനടുക്കളയിലേക്കോടി😜 .