സതി✍️

മുത്തശ്ശിയാലിൻ
ചുവട്ടിലായുണ്ടാരും
കാത്തു പാലിക്കാത്തൊരെൻ്റെ കാവ്
കൽവിളക്കെരിയാത്ത
വിഗ്രഹമില്ലാത്ത
സർപ്പങ്ങളില്ലാത്തൊരെൻ്റെ കാവ്
മഞ്ഞളിൻ ഗന്ധം
വഹിക്കുന്ന കാറ്റില്ല
കൂട്ടിനായ് ആലിൻ
ഞരമ്പു തൻ ചൂട് മാത്രം
വറ്റി വരണ്ട നാവുമായ് ചരാതുകൾപ്രാണൻ
വെടിയാറുണ്ടിവിടെ
കാലൊച്ച കാതോർത്തിരിക്കുന്ന ചെത്തിയുംചെമ്പകതൈകളുമുണ്ടിവിടെ
ഇരുളുനിറഞ്ഞൊരീക്കാവിലേക്കായ്
വരുന്നവർക്കിടയിലും
ഇരുളു മാത്രം
അധരങ്ങൾ
കെട്ടിപ്പുണർന്നൊരാ
രതിയുടെ
ഭാവപ്പകർച്ചകൾ
മാഞ്ഞു പോകേ
ഇഴപിരിയാത്തൊരു
നാരിൻ കുടുക്കിലായ് വിടപറയുന്നവരുണ്ടിവിടെ
കാളിക്ക് കാവലായ്
നാഗദൈവങ്ങളും
കൂരിരുൾ വർണ്ണമാം വിഗ്രഹങ്ങൾ
തേവാരമില്ലാതെ
തട്ടകത്തിൽ നമിച്ചിടും
ശീർഷകം നമ്രിതരിയിടാം ദേവതാപ്രിയമായോരയിടത്തിൽ
മുത്തശ്ശിയാലിൻ ചുവട്ടിലുണ്ടായിരുന്നൊരെൻ്റെ
കാവിൽ ….

സതി സതീഷ്

By ivayana