രചന : കൃഷ്ണൻ കൃഷ്ണൻ*

ജീവിതമെന്ന കവിതയുടെ അനിവാര്യതയിൽ
പ്രണയം കാമമായ് പൂത്ത്
കുടുംബമായ് വിരിയുമ്പോൾ
ഒളിച്ചുവച്ച സ്ത്രീപുരുഷ രതീ സംഗമസ്ഥാനങ്ങൾ
പരസ്പരം കൊതിയോടെ
ചെറിയ വേദനയോടെ
തമ്മിൽ ഒന്നു ചേരും.
ആ നിർവൃതി ആവേശത്തോടെ ഒരേ ഹൃദയ താളത്തോടെ
മനസും ശരീരവും
വിയർപ്പും ഗന്ധങ്ങളും.
നിശ്വാസങ്ങളും കിതപ്പും.
പരസ്പരം അലിഞ്ഞ്
ആലസ്യത്തിൽ
തളർന്ന് കിടക്കും..
അവളുടെ പിൻകഴുത്തിലെ വിയർപ്പു നുണഞ്ഞ് ചേർന്നമർന്നു കിടക്കുമ്പോൾ
ആ കിതപ്പിന്റെ താളത്തിൽ നിന്ന്.
ആ ആനന്ദ വേദനയിൽ നിന്ന് ..
ഉണരുന്ന
സ്വപ്നങ്ങളുടെ പുഷ്പ കാലം.
മാതൃഭാവത്തിന്റെ
അതിലോലമായ
ആരുംനിർവ്വചിച്ചിട്ടില്ലാത്ത
നിർവൃതികൾ..
സ്ത്രീ
പ്രപഞ്ചത്തിന്റെ
പൂർണ്ണതയെ കൈവെള്ളയിൽ പ്രണയം കൊണ്ടൊരുക്കുന്നവൾ.
അവളുടെ കയ്യിൽ
ഞാനും നീയും
മലർന്നു കിടന്നു ചിരിച്ചിരുന്നു.
അന്നു പക്ഷേ നമ്മുടെ
ചുണ്ടിൽ
മുലപ്പാലിന്റെ മാധുര്യമല്ലാതെ
ഒന്നുമില്ലായിരുന്നു..

കൃഷ്ണൻ കൃഷ്ണൻ

By ivayana